THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news

Latest news

മരംമുറി അന്വേഷണം: രണ്ട് ഡിഎഫ്ഒ മാർക്ക് പ്രത്യേക ചുമതല നൽകി

പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം അന്വേഷി ക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ കോഴിക്കോട് ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനേയും കോതമംഗലംഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ അജു വർഗീസിനേയും പ്രത്യേകമായി ഉൾപ്പെടുത്തി. അന്വേഷണ...

ചൈനീസ് സൈബർ തട്ടിപ്പിൽ ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടു

ന്യൂഡൽഹി: ചൈനീസ് സ്ഥാപനത്തിന്റെ സൈബർ തട്ടിപ്പിൽ പണം നഷ്ടമായത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ വഴി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നത്. ഡൽഹി പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്....

‘എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്’: ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി തോമസ് ഐസക്

ആലപ്പുഴ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ,...

ഐഷ സുൽത്താനയ്ക്ക് പിന്തുണയായി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിൽ കൂട്ടരാജി. ദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് മുള്ളിപ്പുര ഉൾപ്പെടെ 12 പേരാണ് പാർട്ടിയിൽ നിന്ന്...

6 കോടി ഡോസ് കൊവിഡ് വാക്സിൻ നശിപ്പിക്കാൻ യുഎസ് കമ്പനി

ബാള്‍ട്ടിമൂര്‍: നിര്‍മാണത്തിലെ പാകപ്പിഴ മൂലം ആറു കോടി ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ കൊവിഡ് 19 വാക്സിൻ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുഎസ് നഗരമായ ബാള്‍ട്ടിമൂറിൽ ഉത്പാദിപ്പിച്ച കൊവിഡ് 19 വാക്സിനാണ് നിര്‍മാണത്തിൽ പാളിച്ചയുണ്ടായെന്ന...

സൗദി അറേബ്യയ്ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം അറബ് സഖ്യസേന പ്രതിരോധിച്ചു

റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ച് ആക്രമണം നടത്താനുള്ള ഹൂതികളുടെ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. വ്യാഴാഴ്ചയാണ് അറബ് സഖ്യസേന ഈ വിവരം...

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം

വെര്‍ജിനിയ: വീടിനു പുറകിലുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് ഓടിയെത്തിയ രണ്ടു വയസുകാരന്‍ വാഹനത്തിനടിയില്‍പ്പെട്ടു ദാരുണമായി മരിച്ചു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലിസ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിക്ക് പ്രാഥമിക ചികിത്സ...

വാക്‌സിന്‍ ഇടവേള നീട്ടുന്നത് കൊവിഡ് വകഭേദങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കും

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലെ ഇടവേള നീട്ടുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേഷ്ടാവും കൊവിഡ് പ്രതിരോധ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി....

ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശത്തു ജോലി ചെയ്യുന്നവർക്ക് യാത്രാരേഖകൾ ശരിയാക്കേണ്ടത് അവശ്യ സേവനമായതിനാൽ ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ...

സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയായിൽ പങ്കുവച്ച് ചെമ്പൻ വിനോദ്

ബോളിവുഡ് സിനിമാതാരമായ സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകളിലൂടെ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ്. 'സണ്ണി ലിയോണിനൊപ്പം (ഒരു നല്ല വ്യക്തി)'-എന്ന അടിക്കുറിപ്പോടെയാണ്‌ നടൻ തന്റെ ആരാധകർക്കായി...

കൊവിഡ്: ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന

കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു. പാക്കേജിങിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ആറ് കമ്പനികളില്‍...

ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പ്രതിഷേധാർഹം – ഡിവൈഎഫ്ഐ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമർശിച്ചതിൻ്റെ പേരിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് പ്രതിഷേധാർഹമാണ്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് ഐഷ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനം...

Most Read