Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഡെയിലി ബ്രഡ് ഫുഡ് ബാങ്കുമായി ചേര്‍ന്ന് ടൊറന്റോ മലയാളി സമാജം

ഡെയിലി ബ്രഡ് ഫുഡ് ബാങ്കുമായി ചേര്‍ന്ന് ടൊറന്റോ മലയാളി സമാജം

ടൊറന്റോ: വടക്കേ അമേരിക്കയിലെ ഏറ്റവും പഴയ സംഘടനകളിലൊന്നായ ടൊറന്റോ മലയാളി സമാജം ഡെയിലി ബ്രഡ് ഫുഡ് ബാങ്കുമായി ചേര്‍ന്ന് ഈ വര്‍ഷവും പ്രവര്‍ത്തനം തുടങ്ങി. പെട്ടെന്ന് നശിക്കാത്തതും ഏറ്റവും ആവശ്യമുള്ളതുമായ ട്യൂണ, മത്തി, സാല്‍മണ്‍ തുടങ്ങിയ കാന്‍ഡ് മത്സ്യങ്ങള്‍, കാന്‍ഡ് പച്ചക്കറികള്‍, ഓട്‌സ് മാവ്, കാന്‍ഡ് ഫ്രൂട്‌സ്, മുഴുവനോ മുറിച്ചതോ ചതച്ചതോ ആയ കാന്‍ഡ് തക്കാളി, ബദാം, നിലക്കടല തുടങ്ങിയവയുടെ ബട്ടര്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.

കോവിഡ് കാലത്തു ഭക്ഷണ സാധനങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് ബുദ്ധിമുട്ടിയ നാനൂറിലേറെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം എത്തിച്ചും കഴിഞ്ഞ വര്‍ഷം 1000 ഡോളര്‍ പണമായും ഏകദേശം 1200 പൗണ്ട് ഭക്ഷണ സാധങ്ങളും സംഭാവന ചെയ്തും സമാജം ആരംഭിച്ച ഫുഡ് ഡ്രൈവ് ഈ വര്‍ഷവും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ മികച്ച രീതിയില്‍ നടത്താനാണ് ശ്രമിക്കുന്നത്.

ടൊറൊന്റോ മലയാളി സമാജം മുന്‍ കയ്യെടുത്ത് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന് സഹായ സഹകരണങ്ങളാണ് പ്രതീക്ഷിക്കുന്നത്. 10 ഡോളറിനു മുകളില്‍ ചെക്ക് നല്‍കുന്നവര്‍ക്ക് ഡയിലി ബ്രഡ് ഫുഡ് ബാങ്കിന്റെ നികുതി വരുമാനം നല്‍കും. ചെക്കുകള്‍ Daily Bread Food Bank എന്ന പേരിലാണ് നല്‍കേണ്ടത്.

ഭക്ഷ്യ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഒന്നിച്ച് പ്രവര്‍ത്തിച്ച് സമൂഹത്തിലേയും നഗരത്തിലേയും വിശപ്പിനെ ഇല്ലാതാക്കാമെന്നും ഡെയിലി ബ്രഡ് ഫുഡ് ബാങ്ക് സി ഇ ഒ നെയില്‍ ഹതറിംഗ്ടണ്‍ പറഞ്ഞു.

ഭക്ഷണ സാധനങ്ങള്‍ സംഭാവന ചെയ്യുന്നത്തിന് സ്‌കാര്‍ബറോയിലെ 430 പാസ്‌മോര്‍ ഏവ് യൂണിറ്റ് 15 ടൊറന്റോ മലയാളി സമാജത്തിലും മിസിസാഗ 6780 ഡീവന്‍ഡ് ഡ്രൈവ് യൂണിറ്റ് 25 ടൊറന്റോ മലയാളി സമാജത്തിലും മാര്‍ച്ച് 23ന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെ അവസരമുണ്ടായിരിക്കും.

ഫുഡ് ഡ്രൈവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് രാജേന്ദ്രന്‍ തലപ്പത്ത് 416 543 2830, ജോര്‍ജ്ജ് എം ജോര്‍ജ്ജ് 416 738 7765, സുബിന്‍ സ്‌കറിയ 647 675 0647, സിജു മാത്യു 647 784 5375 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments