ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടത്തപെടുന്ന അക്കാദമി ഓഫ് ഇന്ത്യന്‍ ലാന്‍ഗുവേജസ് ആന്റ് ആര്‍ട്‌സിന്റെ ഭാഗമായ മലയാളം സ്‌കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ ആലിസന്‍ തരിയന്‍, അലീന തോമസ് എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു

കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് സിറിയക് കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് ഞഢജ ബൈജു വര്‍ഗീസ്, ഫോമാ മുന്‍ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു . അക്കാദമി ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ എബി തരിയന്‍, കേരള സമാജം ഭാരവാഹികളായ സിറിയക് കുര്യന്‍, ജിയോ ജോസഫ്, ബോബി തോമസ്, ഹരികുമാര്‍ രാജന്‍, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍, അജു തരിയന്‍ എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.
