വാഷിങ്ടണ്‍: അമേരിക്കയുടെ തന്ത്രപ്രധാനമായ ഊര്‍ജ മേഖലയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജരെ തിരഞ്ഞെടുത്ത് പ്രസിഡന്റ്റ് ജോ ബൈഡന്‍. പ്രസിഡന്റിന്റെ സഭാഗംങ്ങളായ ഇന്ത്യന്‍ വംശജരെയാണ് ഊര്‍ജ മേഖലയുടെ ചുക്കാന്‍ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. ഇന്തോ-അമേരിക്കന്‍ വംശജനായ താരക് ഷായെയാണ് ഊര്‍ജ വകുപ്പിന്റെ പ്രധാന പദവിയിലേക്ക് ചുമതലപെടുത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍കൂടിയാണ് താരക് ഷാ.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുക, ഭാവിയിലേക്കുള്ള ഊര്‍ജ ഉല്‍പാദനം, എന്നിങ്ങനെയുള്ള ജോ ബൈഡന്റ്‌റെ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാകും പ്രവര്‍ത്തിക്കുയെന്ന് താരക് ഷാ വ്യക്തമാക്കി. ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ ഊര്‍ജ ഉല്‍പ്പാദനത്തില്‍ സംശുദ്ധത ഉറപ്പുവരുത്തുകയും, ഇതുവഴി വലിയ രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഇതേ മേഖലയില്‍ തന്നെ 2014 മുതല്‍ 2017വര്‍ഷങ്ങളില്‍ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയും താരക് ഷാ അലങ്കരിച്ചിരുന്നു. ഓബമയുടെ ക്യാമ്പയിന്‍ പരിപാടികള്‍ക്ക് സംഘാടകനായും ഷാ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ശാസ്ത്ര മേഖലയില്‍ നിയമിതയായ ടാനിയ ദാസ്, നിയമ ഉപദേഷ്ടാവായി നിയമിതനായ നാരായന്‍ സുബ്രഹ്മണ്യന്‍, ജൈവ ഇന്ധന മേഖലയില്‍ സുചി തലാട്ടി എന്നിവരാണ് പ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മറ്റു ഇന്ത്യന്‍ വംശജര്‍. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ സംഭരണം തുടങ്ങി ബൈഡന്റ്‌റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാണ് ഇവരുടെ ശ്രമം.
ഏതാണ്ട് 20ല്‍ പരം ഇന്ത്യന്‍ വംശജരുടെ സാനിധ്യം ബൈഡന്‍ സര്‍ക്കാരിലുണ്ട്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജരുള്ളപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഭാരതീയര്‍.