ജോസ് കാടാപുറം

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ പോലീസ് ഫേിഴ്‌സില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനാ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് (അംലീയു) നിലവില്‍ വന്നു. അമേരിക്കയില്‍ എത്തിയ ഓരോ മലയാളിക്കും പോലീസ് സേനയില്‍ നിന്നുള്ള ആവശ്യമായ നിയമ സഹായവും അറിവും നല്‍കുക എന്ന പ്രാഥമികമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2020 സെപ്റ്റംബറില്‍ അമേരിക്കന്‍ മലയാളി പോലീസ് ഓഫീസര്‍മാരുടെ ഒരു സംഘടനയ്ക്ക് രൂപംനല്‍കിയത്.

മലയാള ഭാഷയേയും , നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സ്‌നേഹിക്കുന്നതിനൊപ്പം, മലയാളി കമ്മ്യൂണിറ്റിയോട് സ്‌നേഹ സഹായത്തിന്റന്റെ ഒരു പാലംപണിയുകയാണ് എ.എം.എല്‍.ഇ.യൂ (അംലീയൂ) ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ അമേരിക്കയുടെ പോലീസ് സേനയില്‍ ചേരാന്‍ താത്പര്യമുള്ള പുതിയ മലയാളി തലമുറയെ പോലീസ് സേനയുടെ റിക്രൂട്ട്‌മെന്റില്‍ പങ്കെടുപ്പിക്കാനും പഠനസൗകര്യം ഒരുക്കാനും സംഘടന ആലോചിക്കുന്നു.
അമേരിക്കയിലെ പോലീസ് സേനയില്‍ ആദ്യമായാണ് ഒരു എത്തിനിക് സംഘടന രൂപം കൊണ്ടത്. ഇപ്പോള്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (എന്‍വൈപിഡി) കൂടാതെചിക്കാഗോ, ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റുകള്‍, എഫ് ബി ഐ, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ്, സ്റ്റേറ്റ് ട്രൂപേഴ്സ്, കറക്ഷന്‍ ഓഫീസേഴ്‌സ് എന്നീ വിഭാഗങ്ങളിലെ മലയാളിഉദ്യോഗസ്ഥര്‍ ഈ സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നുകഴിഞ്ഞു ഇതിനോടകം 75 അംഗങ്ങള്‍ ആയി കഴിഞ്ഞ സംഘടനയില്‍ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി 150 പേരെ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ അസോസിയേറ്റഡ് അംഗങ്ങളേയും ക്ഷണിക്കുന്നു.
സംഘടനയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് ജോയ് അമേരിക്കന്‍ ആര്‍മി സേവനത്തിന് പുറമെ ന്യൂയോര്‍ക്കിലെ സഫൊക്ക് കൗണ്ടി പോലീസ് ഓഫീസറാണ്. നിലവില്‍ ഹ്യൂമന്‍ റിസോഴ്‌സ് റിക്രൂട്ട്‌മെന്റ് ഓഫീസറായി ആണ് ജോലി ചെയ്യുന്നത്.തോമസ് ഏഷ്യന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ അസോസിയേഷന്‍ ഫൗണ്ടിംഗ് മെംമ്പര്‍ കൂടിയാണ്. ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ തോമസ് പങ്കാളിയാണ്. കോവിഡിന്റെ പ്രത്യാ ഘാതം ഉണ്ടായപ്പോള്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സിനും കോവിഡു രോഗികള്‍ക്കും സഹായം എത്തിച്ചിരുന്നു. മലയാളീ സമൂഹത്തിനു വേണ്ടി പോലീസ് സേനയില്‍ നിന്നുകൊണ്ട് മനുഷ്യത്വപരമായ പ്രവര്‍ത്തങ്ങള്‍ നിരന്തരം ഇടപെട്ട് ചെയ്യുന്ന രീതിയാണ് തോമസ് ജോയിയുടെ പ്രത്യേകത. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ താമസിക്കുന്ന തോമസ് പ്രമുഖ വ്യവസായി മോനിപ്പിള്ളി ജോയിയുടെ പുത്രനാണ്.
സംഘടനയുടെ വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പോസ് (ക്യാപ്റ്റന്‍ മേരിലാന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്), സെക്രട്ടറി നിതിന്‍ എബ്രഹാം (സെര്‍ജന്റ് എന്‍വൈപിഡി), ട്രഷറര്‍ നോബിള്‍ വര്‍ഗീസ് (സെര്‍ജിന്റ്, ന്യൂ യോര്‍ക്ക് /ന്യൂജേഴ്സി പോര്‍ട്ട് അതോറിറ്റി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സംഘടനയുടെ ആശയം ആദ്യമായി പങ്കുവച്ച ഉമ്മന്‍ സ്ലീബാ (സെര്‍ജിന്റ ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ടമെന്റ്) രക്ഷാധികാരിയാണ്.
വടക്കേ അമേരിക്കയിലെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ അമേരിക്കന്‍ പോലീസ് സേനയിലെ ഉന്നത റാങ്കില്‍ ഉള്ള നാലു പ്രധാന മലയാളികള്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് (എന്‍ വൈ പി ഡി), ക്യാപറ്റന്‍ ലിജു തോട്ടം (എന്‍വൈപിഡി), ക്യാപ്റ്റന്‍ ഷിബു മധു (എന്‍വൈപിഡി), ക്യാപ്റ്റന്‍ ഷിബു ഫിലിപ്പോസ് (മേരിലാന്‍ഡ് പോലീസ് ഡിപ്പാര്‍ട്ടമെന്റ്) എന്നിവരാണ്.
അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
[email protected] or www.amleu.org