THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America അമേരിക്കയിലെ വാര്‍ഷിക വരുമാനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ മുന്നിലെന്ന് സര്‍വേ

അമേരിക്കയിലെ വാര്‍ഷിക വരുമാനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ മുന്നിലെന്ന് സര്‍വേ

ന്യുയോര്‍ക്ക്: അമേരിക്കന്‍ സ്വദേശികള്‍ മറ്റു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേക്കാള്‍ കുടുംബ വാര്‍ഷിക വരുമാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. 1,20,000 ഡോളര്‍ വാര്‍ഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യന്‍ അമേരിക്കന്‍ കൊയ്!ലേഷന്‍ നടത്തിയ സര്‍വെ വെളിപ്പെടുത്തുന്നു.

adpost

അതോടൊപ്പം 7 ശതമാനം ഇന്ത്യന്‍ വംശജര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സര്‍വെ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം കുടുംബത്തിന് 25750 ഡോളറും വ്യക്തിക്ക് 12490 ഡോളറും ലഭിക്കുന്നുണ്ട്. മ്യാന്‍മാര്‍ പൗരന്മാരാണ് ഏറ്റവും കൂടുതല്‍ ദാരിദ്യരേഖക്കു താഴെ കഴിയുന്നവരായിയുള്ളത്.

adpost

നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം 46000 ത്തില്‍ നില്‍ക്കുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം ശരാശരി 79,000 ഡോളറാണ്. ഏഷ്യന്‍ അമേരിക്കന്‍ (11 ശതമാനം), ബ്ലാക്ക് ആന്‍ഡ് നേറ്റീവ് അമേരിക്കന്‍സ് (24 ശതമാനം), ലാറ്റിനോ (18 ശതമാനം) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്നവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com