വാഷിംഗ്ടണ്‍: കൊവിഡിനിടെയിലും അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടിലാണ്. കൊവിഡ് ബാധിതനായിരുന്ന ട്രംപ് രോഗമുക്തി നേടിയതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം പുനരാരംഭിച്ചിരിക്കുകയാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിായ ജോ ബിഡനും പ്രചാരണ രംഗത്ത് സജീവമാണ്. തിരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.

അഭിപ്രായ സര്‍വെകളില്‍ ജോ ബിഡനാണ് ബഹുദൂരം മുന്നിലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിംഗ്ടണ്‍, എ.ബി.സി ന്യൂസ് സര്‍വെയിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മുന്‍തൂക്കം പ്രഖ്യാപിക്കുന്ന ഫലം വന്നത്. 55 ശതമാനം പേരും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ജോ ബിഡനാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് ആകെ 43 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്.

സമാനമായ ഫലം തന്നെയാണ് സി.എന്‍.എന്‍, എസ്.എസ്.ആര്‍.എസ്, ഫോക്‌സ് ന്യൂസ് സര്‍വ്വെകളിലും വ്യക്തമാകുന്നത്. ട്രംപിനേക്കാള്‍ 10 ശതമാനം പിന്തുണ കൂടുതലാണ് ബിഡന്. നിലവിലെ സാഹചര്യത്തില്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നതിനിടെ എതിരാളിയായ ജോ ബൈഡനെ കടന്നാക്രമിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് വേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകള്‍ക്കും മാര്‍കിസ്റ്റുകള്‍ക്കും ഇടതുപക്ഷ തീവ്രവാദികള്‍ക്കും വിട്ട് കൊടുക്കാന്‍ ബൈഡന്‍ സമ്മതിച്ചു എന്നാണ് ട്രംപ് ആരോപിച്ചത്.
കൊവിഡ് ബാധിതനായിരുന്ന ട്രംപ് രോഗമുക്തി നേടിയതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം പുനരാരംഭിച്ചിരിക്കുകയാണ്. ഫ്‌ളോറിഡയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഒക്ടോബര്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ഇടക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.