വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനാധിപത്യം പുലര്‍ന്നുവെന്ന് ജോ ബൈഡന്‍. വിജയിച്ചത് താനല്ല, അമേരിക്കയിലെ ജനങ്ങളാണ്. അമേരിയക്കയ്ക്ക് ഇനിയും മുന്നേറാനും തിരുത്താനുമുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. രാജ്യത്തെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”ഇത് അമേരിക്കക്കാരുടെ ദിനമാണ്. ഇത് ജനാധിപത്യം വിജയിച്ച ദിവസമാണ്. അമേരിക്കയ്ക്ക് ഇനിയും മുന്നേറാനും തിരുത്താനുമുണ്ട്. വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന്റെ ആത്മാവിനെ പുനസ്ഥാപിക്കുന്നതിനും അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഏറ്റവും അനിവാര്യമായി വേണ്ടത് ഐക്യമാണ്. വര്‍ണ്ണ വിചേനത്തിനും ആഭ്യന്തര ഭീകരതയ്ക്കും എതിരായി നാം നിലകൊള്ളണം. നമ്മെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ അതീവ ശക്തരാണെന്ന് എനിക്കറിയാം.അതേസമയം അവര്‍ പുതിയതല്ല. ഇന്ന് ,ഈ ജനവരി ദിനത്തില്‍ എന്റെ ആത്മാവ് മുഴുവന്‍ രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്നതിലാണ്, അമേരിക്കയെ ഒറ്റെക്കെട്ടായി നിര്‍ത്തുക, നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കുക, നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുക, ഇതാണ് എന്റെ ലക്ഷ്യം…” ബൈഡന്‍ പറഞ്ഞു.

എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കും താന്‍. ജനാധിപത്യം വിലപ്പെട്ടതാണെന്ന് നാം വീണ്ടും പഠിച്ചിരിക്കുകയാണ്. ഞാന്‍ കാണുന്നത് ഇന്നലത്തെ വെല്ലുവിളികളല്ല. ഇന്നത്തേയും നാളത്തേയും വെല്ലുവിളികളാണഅ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് (കാപ്പിറ്റോള്‍ മന്ദിരത്തില്‍) കലാപം അരങ്ങേറിയപ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അടിയുറച്ച് വിശ്വസിച്ചു.
തന്റെ മുന്‍ഗാമികള്‍ എല്ലാവര്‍ക്കും നന്ദി പറയുകയാണെന്ന് പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിശ്വസിക്കാനാണ് അവര്‍ നമ്മളോട് പറഞ്ഞത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും വൈകില്ല. ഐക്യത്തോടെ നമ്മുക്ക് മുന്‍പോട്ട് പോകാം.