THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, October 7, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America അമേരിക്കയുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ്.

അമേരിക്കയുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ്.

വാഷിങ്ടൺ : ദിവസങ്ങൾ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം വിടവാങ്ങൽ സന്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സുരക്ഷിതവും സമ്പൽസമൃദ്ധവുമായി നിലനിർത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാർഥിക്കുന്നതായി ട്രംപ് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

adpost


അമേരിക്കയുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവിൽവരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പൽസമൃദ്ധവുമാക്കി നിലനിൽത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാർഥിക്കുന്നു. എല്ലാ ആശംസകളും അർപ്പിക്കുന്നു, ട്രംപ് പറഞ്ഞു.

adpost

തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി വീഡിയോയിൽ ട്രംപ് അവകാശപ്പെട്ടു. രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാൻ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിക്കുറയ്ക്കൽ, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കൽ, ഊർജ്ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്സിൻ വികസിപ്പിക്കൽ എന്നിങ്ങനെയുള്ള നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com