അറ്റ്‌ലാന്റ: അമ്മ രാഷ്ട്രപിതാവിന്റെ സ്മരണ പുതുക്കുന്നു. അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഒക്ടോബര്‍ 3 ന് രാവിലെ 11.30 -ന് ‘സൂം’ മീഡിയായിലൂടെ നടത്തുന്നു. ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി ഇന്തൃന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. സ്വാതീ കുല്‍ക്കര്‍ണി അധൃക്ഷത വഹിക്കുന്നതും, ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനും, മുന്‍ മന്ത്രിയുമായ പി.ജെ ജോസഫും , കേരളത്തിലെ പ്രമുഖ മജീഷ്യനും, മോട്ടിവേഷണല്‍ ക്ലാസുകളിലൂടെ യുവജനങ്ങളുടെ ഇടയില്‍ സ്ഥായിയായ സ്ഥാനം അലങ്കരിക്കുന്ന ഗോപിനാഥ് മുതുക്കാടും വിശിഷ്ടാതിഥികളായി പങ്കുചേരുന്നു.

ഇതോടൊപ്പം അമേരിക്കയിലെ മലയാളികളുടെ ഇടയില്‍ പ്രമുഖരായ കെവിന്‍ തോമസ് (ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍), റോബിന്‍ ഏലയ്ക്കാട്ട് (മേയറല്‍ കാണ്‍ഡിഡേറ്റ്), കെന്‍ മാത്യു (കൗണ്‍സിലര്‍ സിറ്റി ഓഫ് സ്റ്റഫോര്‍ഡ്, ടെക്‌സസ്), ഡോ. ആനി പോള്‍ (ലെജിസ്ലേറ്റര്‍ റോക്ക്‌ലാന്‍ഡ് കൗണ്ടി ന്യൂയോര്‍ക്ക്), അനിയന്‍ ജോര്‍ജ് (ഫോമാ പ്രസിഡന്റ്), ഫിലിപ്പ് ചാമത്തില്‍ (എക്‌സ് ഫോമാ പ്രസിഡന്റ്), പ്രൊഫസര്‍ എ.ജി.ജോര്‍ജ് (റിട്ട. പ്രിന്‍സിപ്പല്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) എന്നിവരും ക്ഷണിതാക്കളായി പങ്കു ചേരുന്നു.

ഈ മീറ്റിംഗില്‍ പങ്കെടുക്കാന്‍ താല്പരൃമുള്ള ആര്‍ക്കും ലോകത്തിന്റെ എവിടെ നിന്നും പങ്കുചേരാവുന്നതാ
ണ്. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനം അറ്റ്‌ലാന്റായുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് മുഖൃ സംഘാടകരായ അമ്മയുടെ പ്രവര്‍ത്തകര്‍.
ZOOM MEETIN ID: 87810243115, PASSCODE: 317177