അജു വാരിക്കാട്

ന്യൂയോര്‍ക്ക്: അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരീസിലെ മൂന്നാമത്തെ സെഷന്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ രാവിലെ ന്യൂയോര്‍ക്ക് ടൈം 11:30 ന് ആരംഭിക്കും.

കര്‍ട്ടണ്‍ റൈസര്‍ ആയി സരിത വാര്യരും ആരതി രമേശും ചേര്‍ന്ന് ഒരുക്കുന്ന മോഹിനിയാട്ടവും, തുടര്‍ന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി ‘പൊതുവിദ്യാഭ്യാസവും സാമൂഹികപുരോഗതിയും’ എന്ന വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി സംസാരിക്കുന്നു. അതിനുശേഷം ഷബീര്‍ അലിയും ചിത്ര അരുണും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മകളില്‍ ബാബുരാജ്’ എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
സെഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാദേശിക സമയങ്ങളില്‍ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം (വെബ് കാസ്റ്റിംഗ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിംഗ് ലിങ്ക്:
https://us02web.zoom.us/j/87096452835
സൂം മീറ്റിംഗ് ഐഡി: 870 9645 2835
അല ഫേസ്ബുക് പേജ് ലിങ്ക്:
https://www.facebook.com/ArtLoversOfAmerica/
ഒക്ടോബര്‍ 24ന് നടന്ന ‘ദി ഫോര്‍ത് എസ്‌റ്റേറ്റ്’ എന്ന സംവാദ പരിപാടിക്ക് അനുപമ വെങ്കിടേഷ് നേതൃത്വം നല്‍കി. മലയാള മാദ്ധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഈ സീരീസിലെ നാലും അഞ്ചും സെഷനുകള്‍ നവംബര്‍ 7 , 14 എന്നീ തീയതികളില്‍ ഉണ്ടായിരിക്കുന്നതാണ് എന്നും അലയുടെ പി ആര്‍ ടീം അറിയിച്ചു.