ന്യൂ ജേഴ്‌സി :കേരളസര്‍ക്കാരിനെ പിടിച്ചു കുലുക്കുന്ന മത്സ്യബന്ധ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ മലയാളി ജോസ് എബ്രഹാമിനെ ഫോമയില്‍ നിന്നും പുറത്താക്കി. ഫോമയുടെ പേര് ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പുറത്തു നിര്‍ത്തുന്നുവെന്നുമെന്നാണ് ഫോമ ജനറല്‍ സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഫോമയുടെ മുന്‍ സെക്രട്ടറിയാണ് ജോസ്. ജോസിന്റെ പ്രവര്‍ത്തനകാലത്താണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇംഎംസിസി എന്ന കമ്പനി കേരളത്തിലെ മന്ത്രിമാരുമായി പങ്കാളിത്തത്തിന് ശ്രമിക്കുന്നത്. എന്നാല്‍ ഫോമയുടെ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നുവെന്നു പറയുമ്പോഴും അനാവാശ്യ വിവാദത്തില്‍പ്പെട്ട ജോസിനെ സംരക്ഷിക്കേണ്ടതിനു പകരം തള്ളിപ്പറയാന്‍ തിടുക്കം കാണിച്ച രീതിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജോസും ഇംഎംസിസി കമ്പനിയും പദ്ധതിയില്‍ ഇതുവരെയും തെറ്റ് ചെയ്തതായി ഇതുവരെ എവിടെയും ആരും ആരോപിച്ചിട്ടില്ല. കേരളസര്‍ക്കാരിന്റെ തിടുക്കവും ക്രമക്കേടുകളും മാത്രമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ക്രമരഹിതമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടു പോയിട്ടുണ്ടെങ്കില്‍ അതിനു ഫോമയോ അതിന്റെ മുന്‍ സെക്രട്ടറിയോ തെറ്റുകാരനാവുന്നത് എങ്ങനെയെന്നാണ് വിവിധ അമേരിക്കന്‍ മലയാളികള്‍ ഉയര്‍ത്തുന്ന ചോദ്യം.


കേരള സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനം നവീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വികസനം ലക്ഷ്യമിട്ടെന്നപേരിൽ ഇംഎംസിസി എന്ന കമ്പനിയുടെ പ്രതിനിധി എന്ന നിലയിലാണ് ജോസ് മുന്‍നിരത്തിയിലെത്തിയത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മതിയായ കരാര്‍ ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ പദ്ധതിയില്‍ പങ്കാളിത്തമുണ്ടാക്കി എന്നാണ് ആരോപണം.


ഇ.എം.സി.സി ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സ്ഥാപകനും മറ്റൊരു മലയാളിയായ ഷിജുവാണ്. 2011 ല്‍ ന്യൂയോര്‍ക്ക്, െ്രെടസ്‌റ്റേറ്റ്, മിഡ്അറ്റ്‌ലാന്റിക് പ്രദേശങ്ങളില്‍ എഞ്ചിനീയറിംഗ്, നിര്‍മ്മാണ സേവനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഇംഎംസിസി എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. ഇത് പിന്നീട് വലിയ വിദേശ പദ്ധതികളിലേക്ക് വ്യാപിച്ചു. സുസ്ഥിര ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളിലും സാമൂഹിക പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഷിജു കേരളത്തിലും സജീവമാണ്. ഇന്ത്യയിലെ പ്രോജക്ടുകളില്‍ മാത്രമല്ല, ആഗോളതലത്തില്‍ മിഡില്‍ ഈസ്റ്റിലും അമേരിക്കയിലും ഈ കമ്പനി പ്രവര്‍ത്തിക്കുന്നു. മത്സ്യബന്ധവകുപ്പുമായി മാത്രമല്ല റീബില്‍ഡ് കേരള എന്ന പദ്ധതിയുമായും ഇവര്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍, മത്സ്യബന്ധനവകുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദമുയരുന്നത്.
ഫോമയുടെ ഉപദേശക സമിതി ചെയര്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍, കംപ്ലയിന്‍സ് കൗണ്‍സില്‍ ചെയര്‍ എന്നിവരുമായി സംയുക്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജോസിനെ പുറത്താക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്ത് (2018-2020 ടേം) ഒരു ഭാരവാഹിയായിരിക്കെ ഫോമയുടെ പേര് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിലാണ് മുന്‍ സെക്രട്ടറി ജോസ് എബ്രഹാമിനെതിരേയുള്ള പടയൊരുക്കം. ആദ്യ തെളിവുകള്‍ സാധുതയുള്ളതാണെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി ഒരു നിഗമനത്തിലെത്തി. വിശ്വസനീയമാണ്. ഫോമയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജോസിനെ ഫോമയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഇതിനാല്‍ അറിയിച്ചിട്ടുണ്ട്.

ഇ.എം.സി.സി. വിവാദത്തിൽ ഫോമാ വലിച്ചിഴക്കപ്പെടുകയും അവഹേളിക്കപ്പെടുന്ന സ്ഥിതി വരികയും ചെയ്തതിൽ ഫോമാ നേതാക്കൾ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഇത്തരം ഒരു സംഭവം ഇതാദ്യമാണ്.
ഇതിനു മുൻപ് ബിസിനസ് രംഗത്തുള്ളവർ ഫോമായേ നയിച്ചിട്ടുണ്ടെങ്കിലും അവരാരും സ്വന്തം താല്പര്യങ്ങൾക്ക് സംഘടനയെ ഉപയോഗിച്ചതായി പരാതി ഉണ്ടായിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളിലെല്ലാം ഫോമായുടെ പേര് ആക്ഷേപകരമായ ഉപയോഗിക്കപ്പെടുന്നു. ജോസ് എബ്രഹാമിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുന്നതായി തീരുമാനമെടുത്തെങ്കിലും അത് പരസ്യമാക്കാതെ പ്രശനം കെട്ടടങ്ങട്ടെ എന്ന മൃദുനിലപാടാണ് നേതൃത്വം സ്വീകരിച്ചത്.
എന്നാൽ സംഘടന എന്തോ കുറ്റം ചെയ്തു എന്ന രീതിയിൽ വാർത്ത വന്നതോടെ മൃദുനിലപാട് ആഗ്രഹിച്ചവരും വെട്ടിലായി.
അതിന്റെ കൂടെയാണ് കമ്പനിയെപ്പറ്റി ഉയരുന്ന വിവാദങ്ങൾ. 5000 കോടിയുടെ പദ്ധതി നടപ്പാക്കാൻ ആസ്തിയോ സാങ്കേതിക കഴിവോ ഇല്ലാത്തതാണ് കമ്പനി എന്നതാണ് ആക്ഷേപം. എന്നാൽ ഇത്തരമൊരു ആശയവും ഒരു പ്രോജക്ടും തയ്യാറാക്കുന്നതിനു പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടാകാം.
എന്തായാലും കേരളത്തിലെ മാധ്യമങ്ങൾക്ക് ഒരു കോള് കിട്ടിയ പ്രതീതി ആണ്. അവർ കാര്യങ്ങള് ചിക്കിച്ചികയുകയും അവകാശ വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്യുന്നു.
ഇതിന്റെയെല്ലാം മദ്ധ്യേ ഫോമാ ചെന്ന് പെട്ടതിലുള്ള വിഷമമാണ് ദീർഘകാലമായി ഫോമായിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഫോമയുടെ സൽപേര് വീണ്ടെടുക്കാൻ ശക്തമായ നടപടികൾ ഉണ്ടാവുമെന്നവർ കരുതുന്നു.
ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം കമ്പനിയുടെ വൈസ് പ്രസിഡൻറ്റാണെന്നതിനാൽ ഫോമായുടെ നിലപാട് പ്രസിഡന്റ് അനിയൻ. ജോർജ്ജ് വിശദികരിച്ചു .
കമ്പനിയുമായോ ഈ പ്രസ്ഥാനവുമായോ ഫോമായ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അനിയൻ പറഞ്ഞു. കമ്പനിയെപ്പറ്റി മന്ത്രിമാരോ ഉദ്യോഗസ്ഥരോ വേണ്ട പോലെ അന്വേഷിച്ചില്ല.
ഒരു സിനിമയിൽ ക്യാപ്ടൻ രാജു വന്നത് അനിയൻ ഉപമിച്ചു . ക്യാപ്റ്റൻ രാജു പെട്ടി തുറന്ന് പലതരം ആയുധങ്ങൾ കാണിച്ചിട്ട് ഏത് ഉപയോഗിക്കണം എന്ന് ചോദിച്ച പോലെ പ്രവാസികൾ പദ്ധതിയുമായി വന്നാൽ അതിലെ യാഥാർഥ്യം പരിശോധിക്കേണ്ടതല്ലേ എന്നദ്ദേഹം ചോദിച്ചു. ഈ അവകാശവാദങ്ങളൊക്കെ ശരിയാണോ എന്ന അന്വേഷിക്കേണ്ടേ?
അതെ സമയം ഡോ. എം.വി.പിള്ളയുടെ പേര് സ്ട്രാറ്റജിക്ക് പാർട്ടണർ എന്ന് വച്ചത് അനുമതിയില്ലാതെയാണ്. എന്നാൽ ന്യു യോർക്കിൽ വച്ച ഡോ. പിള്ളയുമായി സംസാരിച്ചിരുന്നുവെന്നു ഷിജു വർഗീസ് അവകാശപ്പെട്ടു. കോൺസുലേറ്റിനു രേഖകളെല്ലാം നൽകിയതാണ്. പക്ഷെ മന്ത്രിമാരും ഉദ്യോഗസ്ഥരുമെന്ല്ലാം ഇപ്പോൾ മാറ്റി പറയുകയാണ്.
കമ്പനിയുടെ ടാക്സ് കാര്യങ്ങളും അനിയൻ ചോദ്യം ചെയ്തു, എന്തായാലും സംഭവം അമേരിക്കൻ മലയാളികള്ക്ക് നാണക്കേടായി.
കമ്പനിയുമായി തന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഡോ. എം.വി. പിള്ള ഫോമാ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.
ഫോമാ നേതാക്കൾക്ക് സ്വകാര്യ സാരംഭങ്ങളിൽ പ്രവർത്തിക്കാമെങ്കിലും അത് സംഘടനക്ക് പേരുദോഷം വരുത്തുന്ന രീതിയിലാകരുതെന്ന് പൊതുവെ അഭിപ്രായമുയർന്നു. സംഘടനയെ സംശയ ദൃഷ്ടിയോടെ നോക്കാൻ പലർക്കും ഇത് കാരണമാവും.
മീൻ പിടുത്തവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡോ. എം.വി. പിള്ള
ഡാളസ്: മീൻ പിടുത്തവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡോ. എം.വി. പിള്ള. ചെറുപ്പത്തിൽ കുളത്തിൽ നിന്ന് വല്ല ഊപ്പ പിടിച്ചതാണ് ആകെയുള്ള ബന്ധം.

കേരളത്തിൽ ആഴക്കടലിൽ മീൻ പിടിക്കാനുള്ള ട്രോളർ കരാറിന് ഒപ്പിട്ട അമേരിക്കൻ കമ്പനിയുടെ സ്ട്രാറ്റജിക്ക് പാർട്ടണർ ആയി ഡോ. എം.വി. പിള്ളയുടെ പേര് വച്ചത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നു അദ്ദേഹം പറഞ്ഞു. ഐഡഹോയിലെ ബോയ്സിൽ പ്രാക്ടീസ് ചെയ്യുന്നു എന്നാണു അതിൽ എഴുതിയിരിക്കുന്നത്. തനിക്ക് കമ്പനിയുമായോ മീന്പിടുത്തവുമായോ ഒരു ബന്ധവുമില്ല.
ഏഷ്യാനെറ്റിൽ നിന്ന് വിളിക്കുമ്പോഴാണ് തന്റെ പേരുള്ള കാര്യം അറിഞ്ഞത്. തന്നോട് ചോദിക്കാനുള്ള മര്യാദ ഏഷ്യാനെറ്റ് കാണിച്ചു. അതിനാൽ തന്റെ ഭാഗം വിശദീകരിക്കാനായി. ഏഷ്യാനെറ്റ് ചർച്ചയിൽ സമ്പത്ത് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും താൻ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടുകയില്ല എന്ന് പറഞ്ഞത് കണ്ടപ്പോൾ സന്തോഷം തോന്നി.
തന്റെ പേര് എന്തിന് ഉപയോഗിച്ച് എന്നറിയില്ല. വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയും മറ്റുമായി ബന്ധമുള്ളതാകാം അതിനു കാരണം. പക്ഷെ അനുമതിയില്ലാതെ പേര് ഉപയോഗിക്കുന്നത് അമേരിക്കൻ നിയമപ്രകാരം കുറ്റകരമാണ്
എന്തായാലും ഇത്തരം വിവാദങ്ങൾ അമേരിക്കൻ മലയാളികളെ നാണം കെടുത്തുന്നവയാണ്. മിക്ക അമേരിക്കൻ മലയാളികളും വിവാദങ്ങളിൽ പെടാതെ മാന്യമായി ജീവിക്കുന്നവരാണ്. അവർക്കും ഇതൊക്കെ മാനക്കേടുണ്ടാക്കുന്നു.
ഫോണിൽ പലപ്പോഴും തന്നോട് പലരും അഭിപ്രായങ്ങളും അനുഗ്രഹവുമൊക്കെ തേടാറുണ്ട്. അനുഗ്രഹിക്കാൻ താൻ ആളല്ലെന്നും എന്നാൽ ബെസ്റ് വിഷസ് ഉണ്ടെന്നും പറയും. ഇനി അത്തരം സംസാരങ്ങൾ കൂടി ഒഴിവാക്കണമെന്നു തോന്നിപ്പോകുന്നു. ഏത് എവിടെ ഉപയോഗിക്കുമെന്ന് അറിയില്ലല്ലോ..
‘കടലിന്‍റെ മക്കള്‍ പിണറായിക്ക് മാപ്പ് നല്‍കില്ല ; ശാസ്ത്രീയമായി അഴിമതി നടത്തിയ സർക്കാർ, ജനം മാറ്റം ആവശ്യപ്പെടുന്നു’ : രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വളരെ രൂക്ഷമായ ഭാഷയിൽ ആണ് പിണറായി സർക്കാരിന്റെ നടപടിയെ വിമർശിച്ചത് .
അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ അവസരമൊരുക്കിയതിന് പിന്നിലെ യഥാർത്ഥ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി.ജയരാജനുമാണ്. മുഖ്യമന്ത്രിക്ക് ധാരണാപത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നു. ദീർഘകാലത്തെ ചർച്ചകൾക്കു ശേഷമാണ് ധാരണാപത്രം ഒപ്പിട്ടത്.

നിക്ഷേപക സംഗമമായ അസെന്റിന് മൂന്നു മാസങ്ങൾക്കു മുൻപ് 2019 ഒക്ടോബർ മൂന്നിന് പ്രിൻസിപ്പൽ സെക്രട്ടറിയായ ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
ഇ എം സി സിയുടെ യോഗ്യതകൾ ആരാഞ്ഞുകൊണ്ടാണ് കത്ത്. പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ അനുമതിയോടെയായിരിക്കും. നിക്ഷേപക സംഗമത്തിന് മുൻപേ ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് വിശദമായ അറിവ് സംസ്ഥാനത്തിനുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. മൂന്നു വർഷമായി മുഖ്യമന്ത്രിയും, മന്ത്രിമാരും,വകുപ്പു തലവന്മാരും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്

2019ൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതായി ഇ എം സി സി പ്രസിഡന്റ് തന്നെ വ്യക്താക്കിക്കഴിഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. ഈ വിഷയം ഞാൻ ഉന്നയിച്ചില്ലായിരുന്നെങ്കിൽ കരാറുമായി സർക്കാർ മുന്നോട്ടുപോകുമായിരുന്നു.അമേരിക്കൻ കമ്പനി മത്സ്യസമ്പത്ത് കൊള്ളയടിക്കുകയും നമ്മുടെ മത്സ്യത്തൊഴിലാളികളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുമായിരുന്നു. ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇങ്ങനെ ഒരു കരാർ നടപ്പിലാക്കാൻ പറ്റില്ല.കേരളത്തിന്റെ താല്പര്യങ്ങൾ തകർത്ത് അമേരിക്കൻ കമ്പനിയെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചത്. വിശദമായി പഠിച്ച് ഡീലുറപ്പിച്ച ശേഷമാണ് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്.


ധാരണാപത്രം ഒപ്പിട്ടെങ്കിലും നിയമസഭയിൽ ഇക്കാര്യം വ്യവസായമന്ത്രി ഒളിച്ചുവച്ചു. നിക്ഷേപക സംഗമമായ അസെന്റിൽ വച്ച് ധാരണാപത്രം ഒപ്പിട്ടു എന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ അസെന്റ് പരിപാടി നടന്നത് 2020 ജനുവരി 9,10 തീയ്യതികളിലും സർക്കാർ കരാർ ഒപ്പിട്ടിരിക്കുന്നത് ഫെബ്രുവരി 28 നുമാണ്. അതായത് അസെന്റ് സംഗമം നടന്ന് 48 ദിവസങ്ങൾക്ക് ശേഷമാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്. മേഴ്സിക്കുട്ടിയമ്മ വാദിക്കുന്നത് പോലെ അസെന്റിൽ വന്ന കൊട്ടക്കണക്കിന് പദ്ധതികൾ കണ്ണടച്ചു ഒപ്പിട്ടതിന്റെ ഭാഗമായിട്ടല്ല ഈ കരാർ ഒപ്പിട്ടത് എന്ന് വ്യക്തം. ഡീൽ ഉറപ്പിക്കാനായിരുന്നു ഈ 48 ദിവസം.
ഇ എം സി സി യുമായുള്ള ദുരൂഹമായ ഇടപാടുകൾ നിയമസഭയിൽനിന്ന് മറച്ചുവയ്ക്കാനും സർക്കാർ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2020 ഫെബ്രുവരി 12 ന് എംഎൽഎമാരായ മോൻസ് ജോസഫ്,
പി ജെ ജോസഫ്,സി എഫ് തോമസ് എന്നിവർ അസെന്റിൽ സമർപ്പിക്കപ്പെട്ട താൽപര്യപത്രങ്ങളുടെയും, ഒപ്പിട്ട ധാരണാപത്രങ്ങളുടെയും വിശദമായ ലിസ്റ്റ് ആവശ്യപ്പെട്ട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ എം സി സി യുമായി ഉണ്ടാക്കിയ ധാരണാപത്രത്തെപ്പറ്റി മന്ത്രി മൗനം പാലിച്ചു. ധാരണാപത്രം ഒപ്പിട്ടത് ഫെബ്രുവരി 28 നാണ് എന്നകാര്യം അംഗീകരിച്ചാൽ തന്നെ ഇതിനുശേഷം മാർച്ച് മൂന്നിന് പി കെ ബഷീറിന്റെ ചോദ്യത്തിനുള്ള മറുപടിയിലുംഇ എം സി സിയെ ജയരാജൻ ബോധപൂർവം ഒഴിവാക്കിയിരിക്കുന്നതായി കാണാം. അസെന്റുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ട 32 പദ്ധതികളുടെ ലിസ്റ്റ് സഭയിൽ സമർപ്പിച്ചിട്ടും ഇ എം സി സിയുമായി ഉണ്ടാക്കിയ ധാരണാപത്രം മാത്രം ഉൾപ്പെടാത്തത് എന്തുകൊണ്ട് എന്ന് ജയരാജൻ വിശദീകരിക്കേണ്ടതാണ്. അതല്ലെങ്കിൽ അസെന്റിൽ വയ്ക്കാതെ പിന്നീട് തിരുകി കയറ്റിയതാണോ ഈ പദ്ധതി എന്നും ജയരാജൻ തന്നെ വ്യക്തമാക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു .
ഫിഷറീസ് വകുപ്പിന്ഇ എം സി സി നൽകിയ രേഖ വിശദമായ വകുപ്പുതല പരിശോധനകൾക്ക് ശേഷം ധാരണപത്രം ഒപ്പിടുന്നതിനായി അസെന്റിലേക്ക് ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്യുകയാണ് ഉണ്ടായത്. വകുപ്പ് മന്ത്രിമാർ,
ചീഫ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, ഫിഷറീസ് സെക്രട്ടറി, വ്യവസായ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്
ഇ എം സി സി യുമായി കരാർ വയ്ക്കാൻ തീരുമാനിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് എന്ന കാര്യം പദ്ധതിരേഖയുടെ തലക്കെട്ടിൽ നിന്നും ഉള്ളടക്കത്തിൽ നിന്നും വളരെ വ്യക്തമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടു കൂടിയാണ് 2020 ഫെബ്രുവരി 28ന്കെ എസ് ഐ ഡി സി എം ഡിയായ രാജമാണിക്യം ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം നൽകുന്ന ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. പദ്ധതിക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് രാജമാണിക്യം ഇതിൽ ഒപ്പുവയ്ക്കുന്നത് എന്നും കരാറിൽ പ്രത്യേകം പറയുന്നു.
ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, മത്സ്യഫെഡ്, പോർട്ട്, ഷിപ്പിയാർഡ് തുടങ്ങി 13 സ്ഥാപനങ്ങളുമായുള്ള ഇഎംസിസിയുടെ സഹകരണവും ഈ കരാറിൽ പറയുന്നുണ്ട്.
മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയ സമയം മുതൽ ഏതാണ്ട് മൂന്നു വർഷക്കാലം, വ്യവസായമന്ത്രി, ഫിഷറീസ് മന്ത്രി, മുഖ്യമന്ത്രി, വിവിധ വകുപ്പ് തലവന്മാർ എന്നിവരുമായി വിശദമായ ചർച്ച നടത്തി, കേന്ദ്ര ഗവൺമെന്റുമായി ആശയ വിനിമയം നടത്തിയതിനുശേഷം മാത്രമാണ് സർക്കാർ കരാർ നടപടിക്രമങ്ങളുമായി മുന്നോട്ടു പോയത്. ഇക്കാര്യങ്ങൾ എല്ലാം മുൻകൂട്ടി അറിയുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടും ഈ മാസം 11ന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിൽ ഇ എം സി സി യുടെ പ്രതിനിധികൾ വന്ന് സമുദ്ര ഗവേഷണത്തിനുള്ള അപേക്ഷ സമർപ്പിച്ചു എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പച്ചക്കള്ളം പറഞ്ഞത്. ഫിഷറീസ് വകുപ്പ് മന്ത്രി യോടൊപ്പം
ഇ എം സി സി യുടെ സി ഇ ഒയുമായി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ വച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തുക പോലുമുണ്ടായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിട്ടില്ലെങ്കിലും കമ്പനി പ്രതിനിധികൾ ശരിവെച്ചിട്ടുണ്ട്. മുൻപ് സ്വപ്ന സുരേഷിനെ കണ്ടുവെന്ന കാര്യം മറന്നു പോയത് പോലെ മുഖ്യമന്ത്രി ഇതു മറന്നു പോകാൻ ഇടയുണ്ട്. രമേശ് ചെന്നിത്തല പരിഹസിച്ചു .
ഇത് പ്രതിപക്ഷ ഗൂഢാലോചനയാണ് എന്ന വിചിത്ര വാദമാണ് ഇ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും ഉയർത്തുന്നത്. ഇക്കാര്യത്തിൽ ഇ എം സി സിയുമായി എന്തുതരം സഹകരണമാണ് പ്രതിപക്ഷ നേതാവിനു സാധ്യമാവുക എന്ന് കൂടി അവർ വ്യക്തമാക്കണം. ഞങ്ങൾ 5000 കോടി രൂപയുടെ ഒരു പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അത് എങ്ങനെയെങ്കിലും ഒന്ന് പൊളിച്ചു തരണം എന്നാണോ ഇഎംസിസിക്കാർ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത് ?

400 യാനങ്ങൾ ഉണ്ടാക്കാനുള്ള ഉപകരാർ മാത്രമല്ല,അസെന്റിൽ വെച്ച് സർക്കാർ ഒപ്പിട്ട 5000 കോടി രൂപയുടെ ധാരണാപത്രവും,
കെ എസ് ഐ ഡി സിയുടെ നാലേക്കർ ഭൂമി ഇ എം സി സിക്ക് നൽകാനുള്ള തീരുമാനവും സർക്കാർ നിരുപാധികം പിൻവലിക്കണം. കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള, കടലിനെ അമേരിക്കൻ കമ്പനിക്കു തീറെഴുതാൻ വേണ്ടിയുള്ള എല്ലാ നടപടികളെയും പ്രതിപക്ഷം ശക്തമായി എതിർക്കും. രമേശ് ചെന്നിത്തല പറഞ്ഞു .