THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇഎംസിസി മേധാവി ഷിജു വര്‍ഗീസ് ഇന്ന് പത്രിക നല്‍കും

ഇഎംസിസി മേധാവി ഷിജു വര്‍ഗീസ് ഇന്ന് പത്രിക നല്‍കും

മനു തുരുത്തിക്കാടന്‍

ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ വിവാദത്തില്‍പ്പെട്ട ഇഎംസിസി മേധാവി ഷിജു വര്‍ഗീസ് ഇന്ന് (ബുധനാഴ്ച) കുണ്ടറ മണ്ഡലത്തില്‍ പത്രിക നല്‍കും. തുടര്‍ന്ന് കൊല്ലം പ്രസ്ക്ലബില്‍ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്. കേരളത്തില്‍ കോടിക്കണക്കിന് രൂപ വരുമാനം കിട്ടാമായിരുന്ന പദ്ധതി തടസപ്പെടുത്തിയതില്‍ ഇരു മുന്നണികള്‍ക്കും തുല്യ പങ്കുണ്ടെന്ന് ഷിജു വര്‍ഗീസ്  പറഞ്ഞു.

പദ്ധതിയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വഞ്ചിച്ചെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നം  ഇഎംസിസി ഡയറക്ടര്‍ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നാലു തവണ മന്ത്രിയുമായി ചര്‍ച്ച നടത്തി. മന്ത്രിയുമൊത്ത് ക്ലിഫ് ഹൗസില്‍ രണ്ടു തവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഒരു തവണ വ്യവസായ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് മൂന്നു ദിവസം കൊണ്ട് പദ്ധതിക്ക് അനുമതി നല്‍കാം എന്നു മന്ത്രി പി. ജയരാജന്‍ പറഞ്ഞു. ഫെബ്രുവരി പതിനൊന്നിനായിരുന്നു അദ്ദേഹത്തെ കണ്ടത്.

590 നോട്ടിക്കല്‍ മൈല്‍ വരുന്ന കേരള തീരത്ത് ഇപ്പോള്‍ 39,000 യാനങ്ങള്‍ മത്സ്യം പിടിക്കുന്നു. അതില്‍ എണ്‍പത് ശതമാനം കുത്തകകളാണ്. കൂടുതലും ചൈനീസ് യാനങ്ങളാണ് ഇങ്ങനെ മത്സ്യം പിടിക്കുന്നത്. ന്യൂയോര്‍ക്കില്‍ ആദ്യ തവണ മന്ത്രിയെ കണ്ടശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍  ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം കോണ്‍സുലേറ്റിലെ മലയാളി ഉദ്യോഗസ്ഥന്‍ പദ്ധതിയെ പ്രശംസിക്കുകയും, എന്നാല്‍ രണ്ടു ഗവണ്‍മെന്റുകളുമായാണ് ഇടപെടുന്നതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പത്തു മാസം മത്സ്യബന്ധനവും, രണ്ടു മാസത്തെ ട്രോളിംഗ് നിരോധന കാലത്ത് തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിനായി 872 രൂപയും കരാളില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ മത്സ്യം പിടിച്ചുകൊണ്ടിരിക്കുന്ന 400 യാനങ്ങള്‍ ‘അപ്‌ഗ്രേഡ്’ ചെയ്യുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. അല്ലാതെ പുതുതായി 400 എണ്ണം ഉണ്ടാക്കുക എന്നതായിരുന്നല്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

മുഖ്യമന്ത്രിയും വ്യവാസയ മന്ത്രിയും നല്ല സമീപനമായിരുന്നു. തന്റെ മുന്നില്‍ വച്ചാണ് മുഖ്യമന്ത്രി രാജമാണിക്യത്തെ ഫോണില്‍ വിളിച്ച് കരാര്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ച ഉടന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പദ്ധതിയെ തള്ളിപ്പറയുകയായിരുന്നു. പിഴവ് പറ്റിയത് മന്ത്രിക്കും, മന്ത്രിയുടെ ഓഫീസിനുമാണ്. പദ്ധതിയെ തള്ളിപ്പറഞ്ഞ മന്ത്രിക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകും.

ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. അത് തന്റെ മുന്‍ കമ്പനി മേധാവിയുമായി ബന്ധപ്പെട്ടതാണ്. അതില്‍ തനിക്ക് പങ്കില്ല. ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നിലവില്‍ എന്‍ഡിഎയില്‍ അംഗമാണ്. അതിനാല്‍ ബിജെപി പിന്തുണയ്ക്കുന്നു. അവര്‍ക്ക് നിലവില്‍ സ്ഥാനാര്‍ത്ഥിയില്ല. യുഡിഎഫില്‍ നിന്ന് വിഷ്ണുനാഥും, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. ഇരു മുന്നണികളുടേയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജനങ്ങളുടെ മുന്നില്‍ സത്യം ബോധ്യപ്പെടുത്തി ജയിക്കുകയാണ് ലക്ഷ്യം- ഷിജു വര്‍ഗീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments