THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യക്കാര്‍ക്കും ആശ്വാസമായി ട്രംപ് മരവിപ്പിച്ച ഗ്രീന്‍ കാര്‍ഡ് പുനസ്ഥാപിച്ച് ബൈഡന്‍

ഇന്ത്യക്കാര്‍ക്കും ആശ്വാസമായി ട്രംപ് മരവിപ്പിച്ച ഗ്രീന്‍ കാര്‍ഡ് പുനസ്ഥാപിച്ച് ബൈഡന്‍

വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രസി!ഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവരെയാണ് ട്രംപ് വിലക്കിയിരുന്നത്. ഈ വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതില്‍നിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബെഡന്‍ പറഞ്ഞു.

കോവിഡ് മൂലമുള്ള തൊഴില്‍ നഷ്ടത്തില്‍ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയില്‍ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവര്‍ഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments