THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യന്‍-അമേരിക്കന്‍ പെണ്‍കുട്ടി ഗീതാഞ്ജലി റാവു ടൈം മാഗസിസിന്റെ 'കിഡ് ഓഫ് ദി ഇയര്‍'

ഇന്ത്യന്‍-അമേരിക്കന്‍ പെണ്‍കുട്ടി ഗീതാഞ്ജലി റാവു ടൈം മാഗസിസിന്റെ ‘കിഡ് ഓഫ് ദി ഇയര്‍’

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: പതിനഞ്ചുകാരിയായ ഇന്ത്യന്‍-അമേരിക്കന്‍ പെണ്‍കുട്ടി ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിന്‍ ഈ വര്‍ഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജ യാണ്. ടൈം മാഗസിന്റെ ആദ്യത്തെ കിഡ് ഓഫ് ദ ഇയര്‍ ആയി അയ്യായിരത്തിലധികം നോമിനികളില്‍ നിന്നാണ് റാവുവിനെ തെരഞ്ഞെടുത്തത്.

മലിനജലത്തിന് മുതല്‍ സൈബര്‍ ബുള്ളിയിംഗിനുവരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ പരിഹാരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗീതാഞ്ജലിക്ക് കിഡ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ലഭിച്ചത്. അമേരിക്കയിലെ കൊളറോഡയിലാണ് ഗീതാഞ്ജലി താമസിക്കുന്നത്.

‘രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോള്‍, സാമൂഹ്യമാറ്റം സൃഷ്ടിക്കാന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചു തുടങ്ങി. ഡെന്‍വര്‍ വാട്ടര്‍ ക്വാളിറ്റി റിസര്‍ച്ച് ലാബില്‍ കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ തനിക്ക് 10 വയസായിരുന്നു പ്രായം’ ഗീതാഞ്ജലി പറഞ്ഞു.

‘നമ്മള്‍ ഇപ്പോള്‍ കോവിഡ് മഹാമാരിയെ നേരിടുകയാണ്. അതേസമയത്ത് തന്നെ മനുഷ്യാവകാശ പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും നമുക്കിടയിലുള്ള പ്രശ്‌നങ്ങളാണ്. അതിനു നമ്മള്‍ പരിഹാരം കാണണം. എന്നാല്‍ ഇവയെല്ലാം പരിഹരിക്കാനുള്ള വമ്പന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നല്ല. ചപ്പുചവറുകള്‍ എടുത്തുകളയാനുള്ള ഒരു എളുപ്പമാര്‍ഗം വേണമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് കണ്ടെത്തുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എത്ര ചെറിയ കാര്യമാണെങ്കിലും അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.’ ഗീതാഞ്ജലി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments