THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, March 26, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 136 വയസ്; ഐഒസി കേരള ചാപ്റ്ററിന്റെ അഭിവാദ്യങ്ങള്‍: ലീല മാരേട്ട്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 136 വയസ്; ഐഒസി കേരള ചാപ്റ്ററിന്റെ അഭിവാദ്യങ്ങള്‍: ലീല മാരേട്ട്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന് രൂപം കൊണ്ടിട്ട് 136 വര്‍ഷം പിന്നിടുമ്പോള്‍ ആ മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്നും തുടരാന്‍ ഭാഗ്യം ലഭിച്ചതില്‍ അഭിമാനം കൊള്ളുന്നതായി  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) കേരളം ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട്. കേരളത്തില്‍ ഒരു കോണ്‍ഗ്രസ് തറവാട്ടില്‍ പിറന്ന് , കോണ്‍ഗ്രസ് രാഷ്ട്രീയം മാത്രം കണ്ടു വളര്‍ന്ന്,  കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടപ്പോഴും ഉള്ളില്‍ എപ്പോഴും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തോടുള്ള ഊഷ്മളമായ സ്‌നേഹബന്ധങ്ങള്‍ മുറിഞ്ഞു പോകാതിരിക്കാന്‍ കാരണമായത് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136  മത് പിറന്നാള്‍ ദിനത്തോടനു ബന്ധിച്ചുള്ള അനുസ്മരണ സന്ദേശത്തില്‍ ലീല മാരേട്ട് പറഞ്ഞു.

adpost

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. 1885 ാം ആണ്ട് ഇന്നേ ദിവസം ബ്രിട്ടീഷ് അടിമത്വത്തിന്റെ ചങ്ങലയാല്‍ ബന്ദിതമായിരുന്ന ഇന്ത്യയിലെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ രൂപംകൊണ്ട ഒരു മഹത് പ്രസ്ഥാനമാണ് ഇന്ത്യന്‍  നാഷണല്‍ കോണ്‍ഗ്രസ്.സര്‍ദാര്‍വല്ലഭായി പട്ടേല്‍, മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ നേതാക്കളുടെ ത്യാഗോജ്വലമായ നേതൃത്വം ആണ് നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്.

adpost

സ്വാതന്ത്ര്യത്തിന് ശേഷവും, വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക ശാസ്ത്രത്തിന്റെയും വിത്തുകള്‍ പാകി, ഇന്ത്യയെ അന്താരാഷ്ട്ര സാമ്പത്തിക മേഖലയില്‍ മുന്‍നിരയില്‍ എത്തിക്കുവാന്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് മന്ത്രിസഭകള്‍ക്ക് സാധിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് ജനകീയ ഭരണമാണ് കാഴ്ചവച്ചത്. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വത്തെയും ഉയര്‍ത്തി പിടിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടനയാണിത്. 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ 114 കോടി ജനതയെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തിയെടുത്തു.

നിലവില്‍ ഇന്ത്യയില്‍ ഭരണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള മൂന്ന് ബില്ലുകളാണ് പാസാക്കിയിരിക്കുന്നത്. അവകാശ സംരക്ഷണത്തിനായി 33 ദിവസമായി കര്‍ഷകര്‍ ഡല്‍ഹിയിലെ കൊടുതണുപ്പില്‍ സമര രംഗത്താണ് കര്‍ഷകര്‍. കോര്‍പ്പറേറ്റ് ഭരണം കാഴ്ചവയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകന്റെ ദുരിതം അകറ്റാന്‍ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല.  

സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാതെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതിയ ബിജെപി സര്‍ക്കാര്‍ ഇന്ത്യക്ക് അപമാനമാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പോലെ കാര്യപ്രാപ്തിയുള്ള ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിന്റെ സമഗ്ര വികസനത്തിനും മതേതരത്വത്തിനും അനിവാര്യമെന്ന് കാലം വ്യക്തമാക്കുന്നു. ഒപ്പം കോണ്‍ഗ്രസിന് ശക്തമായ ഒരു നേതൃത്വവും അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ ഭരണമാണ് ജനം കാംഷിക്കുന്നത്, ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് അതിന് ഏക തടസം.

ഇന്ത്യന്‍ ജനാധിപത്യവും ലോകത്തിന് തന്നെ മാതൃകയായ മതേതരത്വവും നിലനിര്‍ത്താന്‍ മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടത് കാലം നമ്മിലേല്‍പ്പിച്ച കടമയാണ്. ഈ കടമ നിര്‍വഹിക്കാനുള്ള പ്രതിജ്ഞയാണ് കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ നമുക്ക് എടുക്കാനാവുക. ഐഒ.സി ചെയര്‍മാന്‍ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, പോള്‍ കറുകപ്പള്ളില്‍, കേരള ചാപ്റ്റര്‍ ട്രഷറര്‍ വിപിന്‍ രാജ് എന്നിവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ തങ്ങളുടെ വികാരങ്ങള്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com