വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ ഇനി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ഏജന്‍സി അവലോകന ടീമിലെ അംഗമായിരുന്നു ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍. 2005 മുതല്‍ 2020 വരെ എസ്.ടി.പിഐ ഗവേഷണ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ച ഭവ്യ ലാലിന് എന്‍ജിനിയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയില്‍ മികച്ച അനുഭവ പരിചയമുണ്ടെന്നാണ് നാസയുടെ പ്രസ്താവനയില്‍ പറയുന്നത്. ബഹിരാകാശ മേഖലയ്ക്ക് ഭവ്യ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും നാസ വ്യക്തമാക്കിയിരുന്നു.

എസ്.ടി.പി.ഐയില്‍ എത്തുന്നതിന് മുമ്പ് ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഇടഠജട ഘഘഇ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഭവ്യ.കൂടാതെ കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള പോളിസി ഗവേഷണ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ അയ േഅസോസിയേറ്റിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും ഭവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാസച്യുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ന്യൂക്ലിയാര്‍ എന്‍ജിനിയറിങിലും ടെക്‌നോളജി ആന്‍ഡ് പോളിസിയിലും ബിരുദാനന്തര ബിരുദം നേടിയ ഭവ്യ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സ്റ്റിയില്‍ നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.