THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America എന്നും സിനിമയെ പ്രണയിച്ച മലയാളി സംവിധായകന്‍ ഐസക് തോമസ് കാനഡയില്‍ അന്തരിച്ചു

എന്നും സിനിമയെ പ്രണയിച്ച മലയാളി സംവിധായകന്‍ ഐസക് തോമസ് കാനഡയില്‍ അന്തരിച്ചു

എഡ്മന്റണ്‍: പ്രമുഖ സിനിമാ സംവിധായകന്‍ വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണില്‍ അന്തരിച്ചു. 1975 ല്‍ കാനഡയില്‍ എത്തിയ അദ്ദേഹം, കുടുംബസമേതം എഡ്മന്റണില്‍ ആണ് സ്ഥിരതാമസമാക്കിയിരുന്നത്. കൂടാതെ കനേഡിയന്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

adpost

മനസില്‍ നിറയെ സിനിമയെ പ്രതിഷ്ഠിച്ച ഐസക് തോമസ് ഇംഗ്ലീഷിലും മലയാളത്തിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മഹാഋഷി, പ്ലസിബോ ലവ് സ്‌റ്റോറി എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും, ചുങ്കക്കാരും വേശ്യകളും എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

adpost

മഹാഋഷിക്കു ശേഷം ഒരു മലയാള ചിത്രം സംവിധാനം ചെയ്യണമെന്ന ചിന്ത വന്നപ്പോള്‍ ചുങ്കക്കാരും വേശ്യകളും എന്ന കഥയാണ് ഐസക്കിന്റെ മനസ്സില്‍ കടന്നുവന്നത്. കടമ്പനാട്ടുകാരന്‍ 75 വയസുള്ള ഉണ്ണൂണ്ണിച്ചായന്‍ മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി കാനഡയില്‍ എത്തുന്നതും അവിടം പൊരുത്തപ്പെടാന്‍ കഴിയാതെ ഒറ്റപ്പെടുന്നതുമാണ് ചുങ്കക്കാരും വേശ്യകളും എന്ന കഥയിലെ ഉള്ളടക്കം. അതില്‍ ഉണ്ണൂണ്ണിച്ചായന്റെ വേഷം മലയാളത്തിന്റെ മഹാനടന്‍ തിലകനാണ് ചെയ്തത്. തുടര്‍ന്നാണ് പ്ലസിബോ ലവ് സ്‌റ്റോറി എന്ന ഇംഗ്ലീഷ് സിനിമ സംവിധാനം ചെയ്യുന്നത്.

ക്രിസ്റ്റലിലെവിസ് എന്ന പത്തു വയസുകാരിയുടെ ദുരന്തകഥയാണ് ലവ് സ്‌റ്റോറിയുടെ ഇതിവൃത്തം. കനേഡിയന്‍ ഗവണ്മെന്റിന്റെ ധനസഹായം ലഭിച്ച ഈ ചിത്രം രണ്ടു വര്‍ഷം മുന്‍പ് റിലീസ് ചെയ്തു. ചില അന്തര്‍ദേശീയ മേളകളിലും പ്രദര്‍ശിപ്പിച്ചു. ഐസക്കിന്റെ മൂന്നു ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയത് മലയാളത്തില്‍ ശ്രദ്ധേയനായ ബിജു പൗലോസ് ആണ്. പുതിയൊരു ചിത്രത്തിന്റെ ആലോചനയിലായിരുന്നു ഐസക് തോമസ്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹനിര്‍മാതാവ് രാമചന്ദ്രപ്പണിക്കരാണ്.

കാനഡയിലേക്ക് കുടിയേറുന്നതിനു മുന്‍പ്, മലയാള സിനിമാ രംഗത്തുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്ന ഐസക് തോമസ്, ബിച്ചു തിരുമലയുമായുള്ള സൗഹൃദം മരണം വരെയും കാത്തുസൂക്ഷിച്ചു.

മികച്ച സംഘാടകനും, അനേകം വ്യക്തികളുമായി സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്ന ബേബിച്ചായന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് ‘കാല്‍ഗറി കാവ്യസന്ധ്യ’ അശ്രുപൂജകള്‍ അര്‍പ്പിച്ചു.

ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്‍. മരുമകള്‍: ഷോണ കടവില്‍ തോമസ്. ഐസക് കച്ചിറക്കല്‍ സഹോദരനും ,കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവര്‍ സഹോദരിമാരും ആണ്.

പൊതുദര്‍ശനം Hainstock’s Funeral Home and Crematorium,9810 34 Ave NW, Edmonton ല്‍ വച്ച് നവംബര്‍ 21 ശനിയാഴ്ച രാവിലെ 10.00 മുതല്‍ 11.30 വരെ, തുടര്‍ന്ന് സംസ്‌കാരം കോവിഡ് നിബന്ധനകള്‍ പാലിച്ച് നടത്തപ്പെടുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com