ബെംഗളൂരു: എയ്‌റോ ഇന്ത്യ 2021 അന്താരാഷ്ട്ര വ്യോമപ്രദര്‍ശനം ഫെബ്രുവരി 3 മുതല്‍ 5 വരെ ബെംഗളൂരുവില്‍ നടക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ആഴമേറിയതിന്റെ മറ്റൊരു ഉദാഹരണമായാണ് എയ്‌റോ ഇന്ത്യ 2021 ലെ അമേരിക്കയുടെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്. യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രതിരോധ വ്യവസായ പ്രതിനിധികളുടെയും ഉന്നതതല പ്രതിനിധി സംഘത്തെ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് ഡോണ്‍ ഹെഫ്‌ലിന്‍ നയിക്കും.

ഒരു പ്രധാന പ്രതിരോധ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ പദവിക്ക് അനുസൃതമായി യുഎസ്ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ നിരന്തര പ്രതിബദ്ധത കാണിക്കുന്നതിനായി ഈ വര്‍ഷത്തെ യുഎസ് പ്രതിനിധി സംഘത്തെ എയ്‌റോ ഇന്ത്യയിലേക്ക് നയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് ഹെഫ്‌ലിന്‍ അഭിപ്രായപ്പെട്ടു. ‘എയ്‌റോ ഇന്ത്യ 2021 ലെ യുഎസ് പങ്കാളിത്തം ഞങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉഭയകക്ഷി പ്രതിരോധ ബന്ധത്തെയും സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് മേഖലയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് പങ്കാളിത്തം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിനും യുഎസ് വ്യവസായത്തിനും യുഎസ് സൈനിക സേവനങ്ങള്‍ക്കും സൈനിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നു. എയ്‌റോ ഇന്ത്യ 2021 ല്‍ അമേരിക്കയുടെ പൊതു, സ്വകാര്യ പങ്കാളിത്തം ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് അമേരിക്ക നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നത് കൂടിയാണെന്നും വിലയിരത്തുപ്പെടുന്നു.
ഡോണ്‍ ഹെഫ്‌ലിന് പുറമെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറി കെല്ലി എല്‍. സെബോള്‍ട്ട്, പതിനൊന്നാം വ്യോമസേനാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡേവിഡ് എ. ക്രം, എട്ടാംവ്യോമസേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മാര്‍ക്ക് ഇ. വെതറിംഗ്ടണ്‍, വ്യോമസേനയുടെ സുരക്ഷാ സഹായ സഹകരണ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ബ്രയാന്‍ ബ്രക്ബൗര്‍,
അതേസമയം, ഇത്തവണത്തെ മേളയക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്ന് എയര്‍ കമ്മഡോര്‍ ശൈലേന്ദ്ര സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ കാലഘട്ടത്തില്‍ ലോകത്ത് നടക്കുന്ന ആദ്യ എയര്‍ ഷോയാണിത്. ഹൈബ്രിഡ് സംവിധാനത്തില്‍ നടക്കുന്ന ആദ്യ മേള എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ സൂര്യകിരണ്‍ ബി.എ.ഇ ഹ്വാക് എം.കെ 132യും സാരംഗിന്റെ അത്യാധുനിക ഭാരരഹിത ഹെലികോപ്റ്റര്‍ ധ്രുവ് എന്നിവയും മേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടും.