THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America എല്ലാം ശരിയാക്കി ഇരുപത് മാസങ്ങള്‍ക്ക് ശേഷം ബോയിംഗ് 737 മാക്‌സ് വീണ്ടും പറക്കാന്‍ ഒരുങ്ങുന്നു

എല്ലാം ശരിയാക്കി ഇരുപത് മാസങ്ങള്‍ക്ക് ശേഷം ബോയിംഗ് 737 മാക്‌സ് വീണ്ടും പറക്കാന്‍ ഒരുങ്ങുന്നു

അജു വാരിക്കാട്

ഹൂസ്റ്റണ്‍: രണ്ട് വലിയ അപകടങ്ങളും 346 ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ ബോയിംഗിന്റെ 737 മാക്‌സ് വിമാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലും എത്യോപ്യയിലും നടന്ന രണ്ടു വന്‍ അപകടങ്ങള്‍ക്ക് ശേഷം 2019 മാര്‍ച്ചിലാണ് ഫെഡറല്‍ ഏവിയേഷന്‍ ഈ വിമാനത്തിന്റെ പറക്കല്‍ നിരോധിച്ചിരുന്നത്.

പുതിയ ഡിസൈനിങ്ങിലും സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡിങ്ങിലും പൈലറ്റുമാരുടെ പരിശീലനത്തിലും മാറ്റങ്ങള്‍ വരുത്തിയത് അപകടങ്ങള്‍ക്ക് കാരണമായ ന്യൂനതകള്‍ ഇല്ലാതാക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സാക്ഷ്യപ്പെടുത്തി. ന്യൂനതകള്‍ പരിഹരിച്ചത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിക്കുകയും വീണ്ടും ആകാശവിതാനങ്ങളിലേക്ക് പറന്നുയരാന്‍ അനുമതി നല്‍കുകയും ചെയ്തു. എഞ്ചിനീയറിംഗ് തകരാറുകള്‍, തെറ്റായ മാനേജ്‌മെന്റ്, റെഗുലേറ്ററി മേല്‍നോട്ടത്തിന്റെ അഭാവം എന്നിവ ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്‍ഡസ്ട്രിയല്‍ ഐക്കണ്‍ ‘ബോയിങ്’ അമേരിക്കയിലെ ഏറ്റവും വലിയ ഉല്‍പ്പാദന കയറ്റുമതിക്കാരാണ്. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു എന്ന് പറയുന്നതുപോലെയാണ് ബോയിങ് നിര്‍മ്മാതാക്കള്‍ക്ക് കൊറോണ കാലഘട്ടം ഇരുട്ടടി ആയത്. പറക്കല്‍ അനുമതി നിഷേധിച്ചത് മൂലം കോടിക്കണക്കിന് ഡോളറാണ് ബോയിങ് കമ്പനിക്ക് നഷ്ടം. കൊറോണ വൈറസ് പാന്‍ഡെമിക് ആഗോള വ്യോമയാന വ്യവസായത്തിന് നല്‍കിയ പ്രഹരം കമ്പനിയുടെ നഷ്ടത്തിന്റെ ആഴം വര്‍ധിപ്പിച്ചു.

2020 തുടക്കത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ ഏതാണ്ട് 19 ശതമാനം ജീവനക്കാരെ കുറച്ചുകൊണ്ടായിരിക്കും 2021 ആരംഭിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഗോള വ്യോമയാന മേഖലയില്‍ 380 ഓളം 737 മാക്‌സ് വിമാനങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് ഇതേ വിമാനങ്ങളുടെ ഓര്‍ഡറുകള്‍ കമ്പനി ഈ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു. വിമാനങ്ങള്‍ തടസ്സം നീങ്ങി വീണ്ടും പറന്നു തുടങ്ങുമ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നു ഓര്‍ഡറുകള്‍ പുനസ്ഥാപിക്കാന്‍ ആകുമെന്ന് കമ്പനി അറിയിച്ചു.

മുന്‍ ഡെല്‍റ്റ എയര്‍ ലൈന്‍സ് പൈലറ്റായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഏജന്‍സിയുടെ തലവന്‍ സ്റ്റീഫന്‍ ഡിക്‌സണ്‍ സെപ്റ്റംബറില്‍ ഒരു പരീക്ഷണ പാറക്കല്‍ നടത്തി സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് സുരക്ഷാ ആശങ്കകളെ ലഘൂകരിച്ചു.

”ഈ ഘട്ടത്തിലേക്ക് ഞങ്ങളെ നയിച്ച പാത വളരെ നീണ്ടതും കഠിനവുമായിരുന്നു, എന്നാല്‍ ഇത് ലഭിക്കാന്‍ ധാരാളം സമയം എടുക്കുമെന്ന് ഞങ്ങള്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നതാണ്. എന്റെ കുടുംബം ഈ വിമാനത്തില്‍ അതില്‍ പറക്കുന്നതില്‍ എനിക്ക് 100 ശതമാനം വിശ്വാസമുണ്ട് ഇനി ആശങ്കകളില്ല…” മിസ്റ്റര്‍ ഡിക്‌സണ്‍ പറഞ്ഞു.

ഈ ശുഭ സൂചനകരമായ വാര്‍ത്ത ലഭിച്ചപ്പോള്‍ ബോയിംഗ് വിപണി മൂല്യം ഈ മാസം 40 ശതമാനത്തിലധികം ഉയര്‍ന്നു. ബോയിംഗിന്റെ സ്‌റ്റോക്ക് ഈ മാസം 40 ശതമാനത്തിലധികം ഉയര്‍ന്നു, അതോടൊപ്പം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്‌സിനുകള്‍ വളരെ ഫലപ്രദമാണെന്ന് ഫൈസറില്‍ നിന്നും മോഡേണയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments