വാഷിങ്ടണ്‍: ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ ഗഡ്ഡേ; യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ വംശജ. 45 കാരിയായ വിജയ ഗഡ്ഡേ ഇന്ത്യന്‍ വംശജയായ ട്വിറ്ററിന്റെ നിയമകാര്യ മേധാവിയാണ്.

കാപ്പിറ്റോള്‍ കലാപത്തിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. 2011ലാണ് വിജയ ഗഡ്ഡേ ട്വിറ്റര്‍ കമ്പനിയിലെത്തിയത്.യു.എസിലെ ഓയില്‍ കമ്പനിയില്‍ കെമിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന അച്ഛനൊപ്പം ചെറുപ്പത്തിലേ അമേരിക്കയിലേക്ക് കുടിയേറിയ ഗഡ്ഡേ വളര്‍ന്നതെല്ലാം ടെക്‌സസിലാണ്.

‘നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്’ എന്നാണ് ഗഡെയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്.