THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഏവരെയും ദുഖത്തിലാഴ്ത്തി മയാമിയില്‍ കാറപകടത്തില്‍ മരിച്ച ഡോ. നിതയുടെ സംസ്‌കാരം ചിക്കാഗോയില്‍

ഏവരെയും ദുഖത്തിലാഴ്ത്തി മയാമിയില്‍ കാറപകടത്തില്‍ മരിച്ച ഡോ. നിതയുടെ സംസ്‌കാരം ചിക്കാഗോയില്‍

മയാമി: ഫ്‌ളോറിഡയില്‍ കാറപകടത്തില്‍ മരിച്ച ഉഴവൂര്‍ സ്വദേശി ഡോ. നിത കുന്നുംപുറത്തിന്റെ (30) സംസ്‌കാരം ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പിന്നീട് നടത്തും. മൃതദേഹം ഏറ്റുവാങ്ങി ഷിക്കാഗോയിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

adpost

ചിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്- ത്രേസ്യാമ്മ ദന്പതികളുടെ മകളാണ് മരിച്ച നിത. സഞ്ചരിച്ചിരുന്ന കാര്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് വീണായിരുന്നു അപകടം. അപകടത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ അമേരിക്കന്‍ ദന്പതികള്‍ അബോധാവസ്ഥയിലായിരുന്ന നിതയെ കാറിനു പുറത്തെത്തിച്ച് രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ചീങ്കണ്ണികളെത്തിയതിനാല്‍ ശ്രമം വിജയിച്ചില്ല. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ആറിനായിരുന്നു അപകടം.

adpost

പഠിച്ചു ഡോക്ടറാകണം. വയനാട്ടിലേക്കു മടങ്ങണം. അവിടത്തെ പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി തുടങ്ങണം. രണ്ടു വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം. പിതാവ് എ.സി. തോമസിനോടും തന്റെ സുഹൃത്തുക്കളോടും ഡോ. നിത പങ്കുവച്ചിരുന്ന സ്വപ്നം ഇതായിരുന്നു. ചാച്ചിക്കുട്ടിയെന്നാണ് നിതയെ വീട്ടില്‍ വിളിച്ചിരുന്നത്.

അപകടം നടക്കുന്നതിന്റെ തലേന്നു രാത്രിയും ഡോ. നിത തന്നോട് ഒരു മണിക്കൂറോളം സംസാരിച്ചിരുന്നതായി പിതാവ് തോമസ് പറയുന്നു. നേപ്പിള്‍സിലെ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തതിനു ശേഷം താമസസ്ഥലമായ ഇലിനോയ് ബെന്‍സിന്‍വില്ലയിലേക്കു മടങ്ങുംവഴിയാണ് അപകടമെന്നു തോമസ് പറയുന്നു.

യുഎസിലെ ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞായിരുന്നു മലയാളി വനിതാ ഡോക്ടറുടെ മരണം. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ.സി. തോമസ്– ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് 6) അപകടം.

തൊട്ടുപിന്നാലെ കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവര്‍ വിവരമറിയിച്ചതനുസരിച്ചു പൊലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത, ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്ക് ഒറ്റയ്ക്കു പോകുമ്പോഴാണ് നിയന്ത്രണംവിട്ട കാര്‍ കനാലില്‍ വീണത്. പിന്നിലെ വന്ന കാറില്‍ അമേരിക്കന്‍ ദമ്പതികളായിരുന്നു. അവരില്‍ ഭര്‍ത്താവ് കനാലിലേക്കു ചാടി കാറില്‍നിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികള്‍ പാഞ്ഞെത്തിയത്. കരയില്‍നിന്ന ഭാര്യ ഇതുകണ്ട് അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി.

കല്‍പറ്റ ഡി പോള്‍സ് ഹൈസ്‌കൂളില്‍നിന്നു പത്താം ക്ലാസ് ജയിച്ചതിനു ശേഷമാണു നിത കുടുംബത്തിനൊപ്പം യുഎസിലേക്കു കുടിയേറിയത്. മൂത്ത സഹോദരന്‍ നിതിന്‍ ഫാര്‍മസിയിലും സഹോദരി നിമിഷ ഫിസിയോതെറപിയിലും ബിരുദമെടുത്തപ്പോള്‍ നിത മെഡിസിനില്‍ ബിരുദത്തിനു ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദത്തിനായി മയാമിയിലെ ആശുപത്രിയിലാണു ചേര്‍ന്നത്. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്കു താമസം മാറ്റി.

നിതിന്‍, നിമിഷ എന്നിവര്‍ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com