ന്യൂ യോർക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐ.ഒ.സി) കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും . ഇന്ത്യാ മഹാരാജ്യത്തിന്റെ 72മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25 തിങ്കളാഴ്ച രാത്രി എട്ടിന് സൂംമീറ്റ് വഴിയായി പ്രസിഡന്റ് ലീലാ മാരോട്ടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിൽ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.
മഹാനായ ഡോ. ബീ.ആര്‍ അംബേദ്കര്‍ രചിച്ച ഭരണഘടന പ്രാവര്‍ത്തികമാക്കിയ ഈ സുപ്രധാന പരിപാടിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആഗോള ചെയര്‍മാന്‍ സാം പിട്രോഡാ, വൈസ് ചെയര്‍മാന്‍ ജോർജ് എബ്രഹാം, പ്രസിഡന്റ് മെഹിന്ദര്‍ സിംഗ് എന്നിവര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ ദേശ ഭക്തി വിളിച്ചോതുന്ന സ്ലൈഡുകള്‍ അവതരിപ്പിക്കും.

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ത്യാഗം സഹിച്ചവരെ സ്മരിക്കുന്ന ഈ വേളയില്‍ എല്ലാവരും ഇതില്‍ സംബന്ധിക്കുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ലീല മാരേട്ട് (646-539-8443), തോമസ് മാത്യു (77-509-1947), സജി കരിമ്പന്നൂർ (813-401-4178),വിപിൻ രാജ് (703-307-8445).സൂം മീറ്റിംഗിൽ പങ്കെടുക്കാനുള്ള വിവരങ്ങൾ: Zoom ID. 83854973771

