ഫിലഡല്‍ഫിയ: തിരുവല്ല കവിയൂര്‍ ചമ്പക്കരമല പുത്തന്‍വീട്ടില്‍ പരേതരായ പത്രോസ് മത്തായിയുടെയും സാറാമ്മ മത്തായിയുടെയും മകന്‍ പീറ്റര്‍ മാത്യു (84) ഫിലഡല്‍ഫിയായില്‍ നിര്യാതനായി. ഫിലഡല്‍ഫിയ റ്റാബര്‍നക്കല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവും, കെഎസ്ആര്‍ടിസിയിലെ മുന്‍ ഉദ്യോഗസ്ഥനുമായിരുന്നു.

ഭാര്യ: അച്ചാമ്മ പീറ്റര്‍, വലിയവീട്ടില്‍ പുത്തന്‍വിള നരിക്കല്‍ സ്വദേശിയാണ്. മക്കള്‍: സുജ, ജിജി, സജു. മരുമക്കള്‍: ചാക്കോ ഏബ്രഹാം, സോണ.

കൊച്ചുമക്കള്‍: ജോയല്‍, ഏബല്‍, നോയല്‍, സ്റ്റീഫന്‍, ജോനാഥന്‍. സഹോദരങ്ങള്‍: കെ. എം. വര്‍ക്കി (ജോണി), മറിയാമ്മ തോമസ് (കുഞ്ഞമ്മ), കെ. എം. തോമസ് (കുഞ്ഞുമോന്‍), ഏലിയാമ്മ ആന്റണി (ചിന്നമ്മ), അമ്മാള്‍ തോമസ്, അന്നമ്മ ജോണ്‍ (സൂസമ്മ), ശാന്തമ്മ തോമസ്, അലക്‌സാണ്ടര്‍ മാത്യു.
സംസ്കാര ശുശ്രൂഷകള്‍ ജനുവരി 14 വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ലോണ്‍ വ്യൂ സെമിത്തേരിയില്‍ (500, HUNTINGTON PIKE, JENKITON PA-19046) വച്ച് സംസ്കാര ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ ഏബ്രഹാം 267 506 8206.
റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്