ഫ്രിമോണ്ട് , കാലിഫോർണിയ : കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി അഥര്‍വ ചിഞ്ചുവഡ്ക്കറേ (19) കാറപകടത്തിൽ മരിച്ച നിലയിൽ ദിവസങ്ങൾക്കു ശേഷം ശനിയാഴ്ച കണ്ടെത്തി.

കാർ മറിഞ്ഞു കിടക്കുന്നത് ഒരു കാൽ നട യാത്രക്കാരനാണ് കണ്ടത്. പോലീസ് എത്തി നോക്കുമ്പോൾ കാറിനുള്ളിൽ അഥർവിന്റെ മൃതദേഹവും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല

വീട്ടില്‍ നിന്നും ഡോഗ് ഫുഡ് വാങ്ങാന്‍ പുറത്തുപോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ആറടി ഉയരവും, 150 പൗണ്ടു തൂക്കവും, ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രെ ട്രാക്ക് പാന്റ്‌സുമായിരുന്നു. 2010 ടൊയോട്ടാ കാമറിയിലാണ് അഥര്‍വ് പുറത്തേക്ക് പോയത്.
സാന്റാ ക്രൂസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്നു.