ഡാളസ്: റാന്നി തീയാടിക്കല്‍ പകലോമറ്റും കുറ്റികണ്ടത്തില്‍ തണ്ണീരാം പൊയ്കയില്‍ സി.എം തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി 72) ജനുവരി 18 തിങ്കളാഴ്ച ഡാലസില്‍ നിര്യാതയായി. എഴുമറ്റൂര്‍ കരോട്ട് കുടുംബാംഗമാണ്.

മക്കള്‍: അമ്പിളി (ഹ്യുസ്റ്റണ്‍), അനില്‍, ആഷിലി (ഇരുവരും ഡാലസ്).

മരുമക്കള്‍: വിനോദ്, സോണിയ, സജേഷ്.
സഹോദരിമാര്‍: കുഞ്ഞൂഞ്ഞമ്മ (എഴുമറ്റൂര്‍), ആനിയമ്മ (ന്യുയോര്‍ക്ക്), ജോളി (കല്ലൂപ്പാറ).
ഹ്യൂസ്റ്റണ്‍ സെന്റ്. തോമസ് കത്തീഡ്രല്‍ ഇടവകാംഗം ആയിരുന്ന പരേത പതിനഞ്ച് വര്‍ഷത്തോളം ഈസ്റ്റ് ഹ്യുസ്റ്റണ്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 23 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇര്‍വിംഗ് സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (1627 E Shady Grove Rd, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാരം ഇര്‍വിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ (1413 E lrving Blvd, Irving,Tx 75060).
സംസ്‌കാര ചടങ്ങുകള്‍ https://youtu.be/y1Y20z1VyJ0 എന്ന യൂട്യൂബ് ലിങ്കിലൂടെ തത്സമയം കാണാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സജേഷ് – 972 809 0926