കൊല്ലം: ലോകത്ത് 70 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള വികസനത്തിന് നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി.അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രളയകാലത്തും മറ്റ് ദുരന്തങ്ങളുടെ കാലത്തും സഹായഹസ്തവുമായി എത്തുന്ന വിദേശ മലയാളികള്‍ കേരളത്തിന് എന്നും താങ്ങും തണലുമായിട്ടുണ്ട്. വിപുലമായ നെറ്റ് വര്‍ക്ക് ഉള്ള ലോകത്തിലെ ഏക മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഡോ: നടയ്ക്കല്‍ ശശിക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബി ചന്ദ്രമോഹന് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ: കെ ബിജുവിനെ ചടങ്ങില്‍ എം.പി. ആദരിച്ചു.

കൊല്ലം ഡപ്യൂട്ടി മേയര്‍ കൊല്ലം മധു വിശിഷ്ടാതിഥിയായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: എ ഷാനവാസ് ഖാന്, പൂന പ്രോവിന്‍സ് അഡൈ്വസറി കൗണ്‍സില്‍ ചെയര്മാന് ഗണേഷ് കുമാര്‍, അമേരിക്ക റീജിയന് ചെയര്മാന് ഹരി നമ്പൂതിരി, വേള്‍ഡ് മലയാളി കൗണ്‍സില്‍ വുമണ്‍സ് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് തങ്കമണി ദിവാകരന്, ബേബി മാത്യു, ഷാജി മാത്യു, തുളസീധരന്‍ നായര്‍, സാം ജോസഫ്, എസ്.സുധീശന്‍, വി.എസ് രാധാകൃഷ്ണന്, ബെഞ്ചമിന്‍, അഡ്വ: പി.സുധാരകന്, ഡോ: കെ ബിജു, ആര് വിജയന് എന്നിവര്‍ പ്രസംഗിച്ചു.