വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥികളുടെ നിര്‍ണായകമായ രണ്ടാം സംവാദം ആരംഭിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള ചര്‍ച്ച അമേരിക്കന്‍ ജനത ആകാക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ചര്‍ച്ചയുടെ ആദ്യ ആര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സംവാദത്തില്‍ ഉടനീളം നിറഞ്ഞുനിന്നു. ഇന്നത്തെ സംവാദത്തില്‍ ആറ് വിഷയങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ്, അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥ വ്യതിയാനം, ദേശീയ സുരക്ഷ നേതൃത്വം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് സംവാദത്തില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം നിര്‍ണായക ശ്രമങ്ങള്‍ നടത്തിയെന്ന് ട്രംപ് സംവാദത്തിനിടെ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിനെ രൂക്ഷമായാണ് ബൈഡന്‍ വിമര്‍ശിച്ചത്. ട്രംപിന്റെ ഭരണപരാജയമാണ് കൊവിഡ് ഇത്രയും വഷളാക്കിയതനെന്ന് ബൈഡന്‍ വിമര്‍ശിച്ചു. നേരത്തെ പല തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അമേരിക്കയുടെ മരണ സംഖ്യ കുറയ്ക്കാമായിരുന്നു എന്ന് ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ തിരിച്ചടിച്ച് ട്രംപും രംഗത്തെത്തി. തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുവെന്ന് ട്രംപ് പറഞ്ഞു. ആഴ്്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ നവംബര്‍ മൂന്നിനുള്ളില്‍ രാജ്യത്ത എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.വാക്‌സിന്‍ ഉപയോഗിക്കാന്‍ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കൂടാതെ, മോഡേര്‍ണ, പിഫിസര്‍, എന്നിങ്ങനെ നിരവധി കമ്പനികള്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി.
വാക്‌സിന്‍ ലഭ്യമായാല്‍ വിതരണം ചെയ്യുന്നതിന് സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. തനിക്കും കൊവിഡ് ബാധിച്ചു. ഇപ്പോള്‍ പക്ഷേ, ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ ഞാന്‍ ഇന്നിവിടെ നില്‍ക്കില്ലായിരുന്നു. എനിക്ക് പ്രതിരോധശേഷി കൈവരിച്ചെന്ന് ട്രംപ് സംവാദത്തിനിടെ വ്യക്തമാക്കി.