വാഷിങ്ടണ്‍: കോവിഡ് സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കൊവിഡിനെ ലാഘവത്തോടെ കണ്ടതിന് ഏറെ വിമര്‍ശനങ്ങള്‍ കേട്ട ആളാണ് ട്രംപ്.

അമേരിക്കയില്‍ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉള്ള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യവും അമേരിക്കയാണ് . അമേരിക്കയില്‍ മാത്രം കൊവിഡ് ബാധ എഴുപത്തിനാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ട്രംപും മെലാനിയയും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ട്രംപും മെലാനിയയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു.

ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരില്‍ ഒരാള്‍ ആയിരുന്നു ഹിക്സ്. എല്ലാ യാത്രകളിലും അനുഗമിക്കുന്ന ആളും ആണ്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിലും ട്രംപിനൊപ്പം ഹിക്സ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ട്രംപിനും രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു. ട്രംപിന് കുഴപ്പമൊന്നും ഇല്ല എന്ന് മാത്രമായിരുന്നു രോഗ ബാധയെ കുറിച്ച് പ്രസിഡന്റിന്റെ ഫിസിഷ്യന്‍ ഷോണ്‍ ക്ലൂണി പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ തന്നെ ആയിരിക്കും ക്വാറന്റൈനില്‍ കഴിയുക. ഔദ്യോഗിക കൃത്യനിര്വ്വഹണങ്ങള്ക്കും തടസ്സമൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഫിസിഷ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപ് കൊവിഡ് പോസിറ്റീവ് ആയത്. ഇത് തിരഞ്ഞെടുപ്പിനെ ഏത് തരത്തില്‍ ബാധിക്കും എന്നതും നിര്‍ണായകമായ ചോദ്യമാണ്. എന്തായാലും ട്രംപിന്റെ കാമ്പയിനുകളെ രോഗബാധ ബാധിക്കും എന്ന് ഉറപ്പാണ്.
അമേരിക്കയില്‍ കൊവിഡ് ബാധ ഇത്രയും വഷളാക്കിയത് ഡൊണാള്‍ഡ് ട്രംപ് തന്നെ ആയിരുന്നു എന്നാണ് ആക്ഷേപം. തുടക്കത്തില്‍ ‘ചൈനീസ് വൈറസ്’ എന്ന് വിളിച്ച് ആക്ഷേപിച്ച ട്കരംപ് വേണ്ട മുന്‍കരുതലുകളെടുക്കാന്‍ തയ്യാറായിരുന്നില്ല. കൊവിഡ് പ്രതിരോധത്തേയും ട്രംപ് പരിഹസിച്ചിരുന്നു. തുടക്കത്തില്‍ മാസ്ക് ധരിക്കുന്നതിനെ എതിര്‍ത്ത ട്രംപ് തന്നെ പിന്നീട് മാസ്ക് ധരിച്ച് പൊതുവേദിയില്‍ എത്തുകയും ചെയ്തിരുന്നു.