ഹരി നമ്പൂതിരി

ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹത്തെ മലയാളി സമൂഹം ഏറെ അങ്കലാപ്പോടെയാണ് കാണുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഭാരതത്തില്‍ പ്രമേഹം ബാധിതരുടെ എണ്ണം അതിവേഗം ഏറുകയാണ്. അതില്‍ രാജ്യത്തെ പ്രമേഹ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയില്‍ രോഗികളുടെ ശരാശരി കണക്കില്‍ കേരളം തന്നെയാണ് മുന്നില്‍ . ഇപ്പോള്‍ കുട്ടികളില്‍ കാണുന്ന Type one ഡയബറ്റിക്‌സ് കേരളത്തില്‍ വര്‍ദ്ധിക്കുന്നതും ആശങ്കാ കരമായ വസ്തുതയാണ്. കോവിഡ് 19 വൈറസ് പ്രമേഹ രോഗികള്‍ക്ക് ഏറെ അപകടകരമാണ് എന്ന ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ മലയാളി സമൂഹത്തെ മുഴുവന്‍ ബാധിച്ച ജീവല്‍ ഭീതിയാണ് പ്രമേഹം.

അര്‍ത്ഥ സത്യങ്ങളും അസത്യങ്ങളും പ്രചരിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കും പോലെയാണ് ഈ അവസരത്തെ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലെ വേള്‍ഡ് മലയളി കൗണ്‍സില്‍ റിയോ ഗ്രാന്‍ഡെ വാലി പ്രൊവിന്‍സും അറ്റ്‌ലാന്റ പ്രൊവിന്‍സും ചികിത്സ രംഗത്തും ഗവേഷണ രംഗത്തുമുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്. ‘പ്രമേഹം സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ അമേരിക്കയിലെ വിദഗ്ദ്ധര്‍ക്കൊപ്പം കേരളത്തിലെ ആയൂര്‍വേദ വിദഗ്ദ്ധനായ ഡോ. വിഷ്ണു നമ്പൂതിരിയും സംസാരിച്ചു.
ഡോ. ശാലിനി കുമാര്‍, ഡോ. രശ്മി ചന്ദ്രന്‍, ഡോ. കൃസ് അലക്‌സാണ്ടര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ‘ആയൂര്‍വേദവും പ്രമേഹ ചികിത്സയും’ എന്ന വിഷയത്തില്‍ ഡോ. വിഷ്ണു നമ്പൂതിരിയും സംസാരിച്ചു. കോശി ഉമ്മന്‍, ഡോ. രശ്മി ചന്ദ്രന്‍, അമി മറിയ, റോമിയോ തോമസ്, സജി ആനന്ദ്, എന്നിവര്‍ മോഡറേറ്റര്‍ ആയിരുന്നു. പെന്‍സില്‍ വാനിയ പ്രൊവിന്‍സ് ഹെല്‍ത്ത് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. ആനി ഏബ്രഹാം ഇന്ത്യന്‍ ദേശീയ ഗാനവും റിയോ ഗ്രാന്‍ഡെ വാലി പ്രൊവിന്‍സിന്റെ ക്രിസ്റ്റി തേജു അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചു.
വേള്‍ഡ് മലയളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ജേക്കബ് കുടശ്ശനാട്, മുന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അമേരിക്ക ഇന്‍ ചാര്‍ജ് എസ്.കെ ചെറിയാന്‍, അമേരിക്ക റീജിയന്‍ ട്രഷറര്‍ തോമസ് ചെല്ലേത്ത്, മറ്റ് പ്രോവിന്‍സുകളിലെ നേതാക്കള്‍ തുടങ്ങിയവരും ഈ കൂട്ടായ്മയില്‍ സാന്നധ്യമറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാതിലകം ഫാബി ഷാഹുല്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു.
അറ്റ്‌ലാന്റ പ്രൊവിന്‍സ് പ്രസിഡന്റ് പ്രകാശ് ജോസഫ് സ്വാഗതവും RGV സെക്രട്ടറി രാജേശ്വരി നായര്‍ നന്ദിയും പറഞ്ഞു. അമേരിക്കന്‍ റീജ്യണ്‍ ചെയര്‍മാന്‍ ഹരിനമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ്, ജനറല്‍ സെക്രട്ടറി ബൈജു ചാക്കോ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഞ്ചു ഭൂഖണ്ഡങ്ങളിലുമുള്ള വേള്‍ഡ് മലയളി കൗണ്‍സില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ഈ സൂം സെമിനാര്‍ ശ്രദ്ധേയമായി.