കാലിഫോർണിയ:ഗാന്ധി പ്രതിമ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കാലിഫോർണിയയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡേവിസും ഇന്ത്യൻ അസോസിയേഷൻ ഓഫ് സാക്രമെന്റോയും ചേർന്ന് ജനജാഗരണം സംഘടിപ്പിച്ചു. മാസ്ക് ധരിക്കുന്നതടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണവർ ഒത്തുകൂടിയത്. 75 വാഹനങ്ങൾ പങ്കെടുത്ത കാർ റാലിയും സംഘം നടത്തി.

‘നിങ്ങൾക്ക് ഗാന്ധിയുടെ പ്രതിമ എടുത്തുമാറ്റാൻ കഴിയും, എന്നാൽ ഒരിക്കലും അദ്ദേഹത്തിന്റെ മൂല്യങ്ങൾ കവർന്നെടുക്കാൻ കഴിയില്ല.’ അഹിംസയ്ക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട മഹാത്മാഗാന്ധിയുടെ പ്രതിമ അക്രമിച്ചവരെ വിമർശിച്ചുകൊണ്ട് സംഘാടകർ പറഞ്ഞു.

ഖലിസ്‌ഥാനി അനുകൂല സേന ഗാന്ധിയെ വംശീയവാദിയെന്ന് ആക്രോശിച്ചതും ഒരാൾ ചൂണ്ടിക്കാട്ടി.
‘സമാധാനത്തിന്റെയും നീതിയുടെയും പ്രതീകമായി ആദരിക്കുന്ന ബിംബത്തിനെതിരെ ഉണ്ടായ ഈ നിന്ദ്യമായ നടപടിയെ ഇന്ത്യൻ സർക്കാർ ശക്തമായി അപലപിക്കുന്നു,’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജനുവരി 30 ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം ഏറ്റെടുത്തിട്ടുണ്ടെന്നും ഡേവിസ് നഗരത്തിലെ ഉദ്യോഗസ്ഥരുമായി. സംഭവത്തെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായി ചർച്ചചെയ്തെന്നും അറിയിച്ചിട്ടുണ്ട്.
‘ഇത് മാനാവരാശിക്ക് തന്നെ നാണക്കേടാണ്. ‘പ്രതിമ ഉടനെ പുനഃസ്ഥാപിക്കാനാകുമെന്നും പാർക്കിൽ വീണ്ടും അഭിമാനത്തോടെ നിൽക്കാമെന്നുമുള്ള പ്രതീക്ഷ പങ്കുവച്ചുകൊണ്ട് മറ്റൊരു സംഘാടകൻ പറഞ്ഞു.