THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, July 25, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഗ്രേസ് സൂപ്പ് കിച്ചന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സിന്റെ കൈത്താങ്ങ്‌

ഗ്രേസ് സൂപ്പ് കിച്ചന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സിന്റെ കൈത്താങ്ങ്‌

ന്യൂജേഴ്സി: പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ന്യൂജഴ്‌സിയിലെ പ്ലെയിന്‍ഫീല്‍ഡ് ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ്. വിശക്കുന്നവര്‍ക്കും, ദുരിതമനുഭവിക്കുന്നവര്‍ക്കും സാന്ത്വനമേകി സമൂഹത്തിലെ സുമനസ്സുകളുടേയും, വോളന്റിയര്‍മാരുടെയും സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഗ്രേസ് സൂപ്പ് കിച്ചന്‍ അനേകര്‍ക്കാണ് ഭക്ഷണം നല്‍കി സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്നത്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഗ്രേസ് സൂപ്പ് കിച്ചന് സഹായമെത്തിച്ചത്.

ഗ്രേസ് സൂപ്പ് കിച്ചന്‍ പ്രതിധാനം ചെയുന്ന അങ്ങേയറ്റം പ്രശംസനീയമായ സാമൂഹിക നന്മയെ കേന്ദ്രീകരിച്ചുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് സമാഹരണത്തില്‍ പങ്കെടുത്ത എല്ലാ ആളുകള്‍ക്കുമുള്ള നന്ദിയും ന്യൂജേഴ്സി പ്രോവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി അറിയിച്ചു

സമൂഹത്തില്‍ നന്മയുടെ കിരണങ്ങള്‍ ഇനിയും വറ്റിയിട്ടില്ല എന്നുള്ളതിന്റെ നേര്‍കാഴ്ചയായ ഗ്രേസ് സൂപ്പ് കിച്ചണ്‍ പോലെയുള്ള മഹനീയ സംരംഭങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ ജഴ്സി പ്രൊവിന്‍സ് സഹായമെത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ന്യൂജേഴ്സി പ്രോവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു

കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ പാതയില്‍ അമേരിക്കന്‍ ജനത പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് നേതൃത്വം കൊടുക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറെ സ്വാഗതാര്‍ഹമാണെന്നും, ഗ്രേസ് സൂപ്പ് കിച്ചന് സഹായമേകുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും ന്യൂജേഴ്സി പ്രൊവിന്‍സ് സെക്രട്ടറി ഡോ. ഷൈനി രാജുവും, ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രനും പറഞ്ഞു

അന്ന ധനം, മഹാ ധാനമെന്നും,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാകണം സംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നു വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് സീനിയര്‍ മെമ്പറും, ഗ്രേസ് സൂപ്പ് കിച്ചന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സോമന്‍ ജോണ്‍ തോമസ് അഭിപ്രായപ്പെട്ടു

ന്യൂജേഴ്സി പ്രോവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍, ജോണ്‍ സക്കറിയ (വൈസ് ചെയര്‍മാന്‍), ശോഭ ജേക്കബ് (വൈസ് ചെയര്‍പേഴ്‌സണ്‍), രാജന്‍ ചീരന്‍ (വൈസ് പ്രസിഡന്റ്), വിദ്യ കിഷോര്‍ (വൈസ് പ്രസിഡന്റ്), മിനി ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സണ്‍, ന്യൂജേഴ്സിയില്‍ നിന്നുള്ള ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ എന്നിവരോടൊപ്പം മറ്റു എക്‌സിക്യൂട്ടീവ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് ചാരിറ്റി ഫണ്ട് സമാഹരണത്തിനു നേതൃത്വം കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments