THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച

ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച

പി.പി. ചെറിയാന്‍
ചിക്കാഗോ : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയിൽ  മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ  വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത്  സെന്റ് ഗ്രീഗോറിയോസ്  ഓർത്തഡോക്സ്‌  ചർച്ചാണ് സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം. ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് “ബിൽഡ് ഓൺ എ സ്ട്രോങ്ങ് ഫൌണ്ടേഷൻ”മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.
ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.
സൗത്ത് ഫസഫിക് ഓഷൻ  തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ vanuatu ൽ  സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാം എത്ര മനോഹരം എന്ന ധ്യാനചിന്തയാണ് ഈ വര്‍ഷത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ സരിത മാത്യുവാണു  (ചിക്കാഗോ മാർ തോമ ചർച്ച )സന്ദേശം  നൽകുന്നത് , ചിക്കാഗോയിലെ   എല്ലാ െ്രെകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍  പ്രാർത്ഥനയിൽ   പങ്കെടുക്കണമെന്ന് റവ ഫാ  ഹാം ജോസഫ് (പ്രസിഡന്റ് ),ആന്റോ കവലക്കൽ (സെക്രട്ടറി ) എന്നിവർ  അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കൺവീനർ റവ ഫാ: രാജു ഡാനിയേൽ 214 476 6484  നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments