വാഷിംഗ്ടണ്‍: കൊവിഡ്19 വൈറസിനെ നിസാരവല്‍ക്കരിച്ചെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയെടുത്ത് ഫേസ്ബുക്കും ട്വിറ്ററും. കൊവിഡ്19 ഒരു സാധാരണ ജലദോഷപനിയാണെന്നായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തു.

എന്നാല്‍ ഇതിനകം തന്നെ പോസ്റ്റ് 26000 പേര്‍ ഷെയര്‍ ചെയ്തിരുന്നുവെന്ന് കമ്പനി മെട്രിക് ടൂള്‍ ക്രോഡ്ടാംഗില്‍ ഡാറ്റ വ്യക്തമാക്കുന്നു. കൊവിഡ് 19 രോഗത്തിന്റെ തീവ്രതയെകുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിനാലാണ് പോസ്റ്റ് റിമൂവ് ചെയ്തതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ കമ്പനിയായ രാഷ്ടീയനേതാക്കളുടെ ട്വീറ്റുകള്‍ക്കെതിരെ വളരെ അപൂര്‍വ്വമായി മാത്രമെ നടപടിയെടുക്കാറുള്ളു.

ഫേസ്ബുക്കിന് പുറമേ ട്വിറ്ററും സമാന പോസ്റ്റില്‍ ട്രംപിനെതിരെ നടപടിയെടുത്തു. കൊവിഡിനെകുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ട്വിറ്ററിന്റെ നടപടി. കൊവിഡ് വൈറസിനെതിരെ ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണം നടത്തിയത് ഡൊണാള്‍ഡ് ട്രംപാണെന്ന് കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഇന്ത്യ, അയര്‍ലെന്റ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ആഫ്രിക്ക് അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ഡൗറ്റ് ബേസുകളാണ് പഠനത്തിന് വിധേയമാക്കിയിരുന്നത്.
കൊവിഡിനെതിരെ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിച്ചാല്‍ മതിയെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ പഠനം വീണ്ടും ചര്‍ച്ചയായത്. കൊവിഡ് ചികിത്സയിലായിരുന്ന ട്രംപ് ചൊവ്വാഴ്ച്ചയായിരുന്നു ആശുപത്രി വിട്ടത്. അതിനിടെ ആശുപത്രി വിട്ട് വൈറ്റ് ഹൗസിലെത്തിയ ട്രംപ് മാസ്‌ക് ഊരിമാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വൈറ്റ് ഹൗസിലെത്തി താന്‍ സഞ്ചരിച്ച മറൈന്‍ വണ്‍ ഹെലികോപ്റ്ററിനെ സല്യൂട്ട് ചെയ്യവേയായിരുന്നു മാസ്‌ക് ഊരിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിക്കയിലാണ്. എന്നാല്‍ ഇവിടെ പ്രസിഡന്റ് തന്നെ നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.