ന്യൂജേഴ്‌സി: കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനു നേത്രുത്വം നല്‍കിയ ജെയിംസ് കൂടലിനേയും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാനെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ആദരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന് കരുത്തുറ്റ നേതൃത്വത്തം നല്‍കിയ ജെയിംസ് കൂടല്‍ 35 വര്‍ഷമായി സാമൂഹിക സാംസ്‌ക്കാരിക മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്യം ആണെന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് തങ്കം അരവിന്ദ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ജെയിംസ് കൂടല്‍ എടുത്ത നിലപാടുകള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെടുക്കുവാന്‍ കഴിഞ്ഞുവെന്ന് തങ്കംഅരവിന്ദ് ചൂണ്ടിക്കാട്ടി. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍പ്പോലും ഏതാനം പേര്‍ ഒരു വിഘിടിത ഗ്രൂപ്പുമായി ചേര്‍ന്ന് ഈ സംഘടനക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയില്‍ സംഘടനയില്‍ അസ്ഥിരതയുണ്ടാകുവാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ത്ത് സംഘടനയെ ഐക്യത്തോടെ മുന്നോട്ട് പോകുവാന്‍ കുടലിന് കഴിഞ്ഞുവെന്ന് അവാര്‍ഡ് നല്‍കികൊണ്ട് തങ്കം പറഞ്ഞു.

‘ജയ്ഹിന്ദ്’ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന വിഷന്‍ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ ആയിരുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ മീഡയ ലിമിറ്റഡ് മാനേജിങ് എഡിറ്ററാണ്. വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരന്‍ കൂടിയായ ജെയിംസ് കൂടല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ്, പത്തനംതിട്ട കെ കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു . 2019 ല്‍ ഹൂസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ് കൂടല്‍.
കഴിഞ്ഞ 23 വര്‍ഷക്കാലമായി വേള്‍ഡ് മലയാളി കൗണ്‍സിലിന് അമേരിക്കയില്‍ ശക്തമായി മുന്നോട്ട് പോകുവാന്‍ എസ്.കെ ചെറിയാന്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണന്ന് റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പുതിരി പറഞ്ഞു. ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ സ്ഥാപക നേതാവാണെന്നും സംഘടനയെ ശക്തമായ നേതൃത്വമാണ് എസ്.കെ ചെറിയാന്‍ നല്‍കുന്നതെന്നും ഹരി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജിവപങ്കാളിത്തമാണ് എസ്.കെ ചെറിയാന്‍ നല്‍കി വരുന്നത്. ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ് പ്രോജക്ടിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് എസ്.കെ നല്‍കി വരുന്ന പിന്തുണ പ്രശംസനീയമാണ്.
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കേരളത്തില്‍ തുടങ്ങുന്ന ഗ്രീന്‍ ഗ്ലോബല്‍ വില്ലേജില്‍ റീജിയനില്‍ നിന്നും 5 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതില്‍ ഓരോ വീടുകള്‍ എസ്.കെ ചെറിയാനും ജെയിംസ് കൂടലുമാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് ഹരി നമ്പൂതിരി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്‍കിയ അംഗീകാരത്തിന് ജെയിംസ് കുടലും എസ്.കെ ചെറിയാനും നന്ദി പറഞ്ഞു.
സംഘടനയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും പോവിന്‍സുകള്‍ക്കും ജെയിംസ് കൂടല്‍ നന്ദി അറിയിച്ചു. തുടര്‍ന്നും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും ഇനിയും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മുന്നോട്ട് പോകാനാണ് താല്പര്യപ്പെടുന്നതെന്ന് ജെയിംസ് കൂടല്‍ വ്യക്തമാക്കി.