THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ജൊ ബൈഡന്റെ അധികാര കൈമാറ്റത്തിന് തടയിട്ട് റിപ്പബ്‌ളിക്കന്‍ നേതാക്കള്‍

ജൊ ബൈഡന്റെ അധികാര കൈമാറ്റത്തിന് തടയിട്ട് റിപ്പബ്‌ളിക്കന്‍ നേതാക്കള്‍

പി.പി.ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ജനുവരിയില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഉല്‍ഘാടന ചങ്ങുകള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡന്റായി ജൊ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രതീകാത്മക പ്രമേയം സമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചത് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതക്കള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടു.

ഡിസംബര്‍ 8 ചൊവ്വാഴ്ച ഇരു പാര്‍ട്ടികളുടെയും സീനിയര്‍ നേതക്കള്‍ പങ്കെടുത്ത കണ്‍ഗ്രഷണല്‍ കമ്മിറ്റി യോഗത്തില്‍ റിപ്പബ്‌ളിക്കന്‍ നേതാക്കളായ സെനറ്റ് മെജോറിറ്റി ലീഡര്‍ മിച്ചു മെക്കോന്നന്‍, യു.എസ് ഹൗസ് മൈനോറിറ്റി ലീഡന്‍ കെവിന്‍ മക്കാര്‍ത്തി, സെനറ്റര്‍ റോയ ബ്‌ളന്റ് എന്നിവര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ സ്പീക്കര്‍ നാന്‍സി പെലോസി യുഎസ് ഹൗസ് മെജോറിറ്റി ലീഡര്‍ സ്‌റ്റെനി ഹോയര്‍, സെനറ്റര്‍ ഏമി ക്‌ളാബുച്ചര്‍ എന്നീ ഡമോക്രാറ്റ് നേതാക്കള്‍ പ്രമേയത്തെ അനുകൂലിച്ചും വോട്ട് ചെയ്തു. തുല്യ വോട്ടുകള്‍ ലഭിച്ചതോടെ പ്രമേയം പാസ്സാക്കാനായില്ല.

അമേരിക്കന്‍ ജനത ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ജൊ ബൈഡനേയും കമലാ ഹാരിസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നുമെന്ന് അവതരകന്‍ സ്‌റ്റെനി ഹോയര്‍ പറഞ്ഞു. സംയുക്ത കണ്‍ഗ്രഷണല്‍ കമ്മറ്റിയല്ല ജൊ ബൈഡനും കമലഹാരിസും വിജയിച്ചതായി പ്രഖ്യാപിക്കുക. അത് ഇലക്ടറല്‍ പ്രോസസ്സിന്റെ ഭാഗമായതിനാലാണ് പ്രമേയത്തെ എതിര്‍ത്തതെന്ന് റോയ് ബ്‌ളന്റ് വിശദീകരിച്ചു. സാഹചര്യം എന്തു തന്നെയായാലും ജനുവരി 20 ന് ഇവര്‍ സ്ഥാനമേല്‍ക്കുമെന്ന് പ്രസിഡന്റ്ഷ്യല്‍ ഇനോഗറേഷന്‍ കമ്മിറ്റി ഡറയക്ടര്‍ ബട്ട്പിലി ടോബര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments