Tuesday, April 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജോ ബൈഡന്റെ മക്കള്‍ക്ക് ഇനി സീക്രട്ട് സര്‍വീസ് സേവനം നല്കില്ല: ട്രംപ്

ജോ ബൈഡന്റെ മക്കള്‍ക്ക് ഇനി സീക്രട്ട് സര്‍വീസ് സേവനം നല്കില്ല: ട്രംപ്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മക്കള്‍ക്ക് ഇനി സീക്രട്ട് സര്‍വീസ് സേവനം നല്കില്ല. ബൈഡന്റെ മക്കളായ
ആഷ്ലിക്കും ഹണ്ടറിനും നല്‍കിവന്ന സീക്രട്ട് സര്‍വീസ് സേവനം നിര്‍ത്തലാക്കുമെന്ന്അമേരിക്കന്‍ പ്ര സിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്സ് പര്യടനത്തിനിടെയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യം താനിതുവരെ ശ്രദ്ധിച്ചില്ലെന്നും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സുരക്ഷക്കായി 18 ഏജന്റുമാരെ നിയോഗിച്ചതിനേയും ആഷ്ലി ബൈഡന്റെ സംരക്ഷണത്തിന് 13 ഏജന്റുമാരെയാണ് ചുമതലപ്പെടുത്തിയതിനേയും ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

അമേരിക്കന്‍ നിയമമനുസരിച്ച് മുന്‍ പ്രസിഡന്റുമാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ജീവിതകാലം മുഴുവന്‍ സീക്രട്ട് സര്‍വീസ് സേവനം ലഭ്യമാകും. എന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം പ്രസിഡന്റ് കാലാവധി അവസാനിക്കുതോടെ കഴിയും. ജോ ബൈഡനും ട്രംപും മുന്‍ ഭരണകാലങ്ങളില്‍ വൈറ്റ് ഹൗസ് വിടുന്നതിനു മുമ്പ് അവരുടെ മക്കള്‍ക്കുള്ള സീക്രട്ട് സര്‍വീസ്
സംരക്ഷണം ആറു മാസത്തേക്ക് നീട്ടിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com