THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ജോ ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റിൽ പാസായി

ജോ ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റിൽ പാസായി


വാഷിംഗ്ടൺ, ഡി.സി:പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റ് പാസാക്കി .വെള്ളിയാഴ്ച പകൽ തുടങ്ങി രാത്രിയും കടന്ന് ശനിയാഴ്ച (ഇന്ന്) ഉച്ച വരെ തുടർന്ന സമ്മേളനത്തിന് ശേഷം സെനറ്റിലെ 50 പേര് ബില്ലിന് അനുകൂലമായും 49 പേർ എതിർരായും വോട്ട് ചെയ്തു. ബിൽ പാസായതായി ചെയർ പ്രഖ്യാപിച്ചതോടെ ആഹ്ലാദാരവങ്ങൾ ഉയർന്നു.

പ്രസിഡന്റ് ബൈഡൻ സെനറ്റിനും വൈസ് പ്രസിഡന്റിനും മജോറിറ്റി ലീഡർ ചാക്ക് ഷൂമാറനും നന്ദി പറഞ്ഞു. ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചു. അവർക്ക് സഹായം ഇനി അകലെയല്ല-പ്രസിഡന്റ് പറഞ്ഞു

റിപ്പബ്ലിക്കനായ അലാസ്ക സെനറ്റർ ഡാൻ സള്ളിവൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഭാര്യാപിതാവിന്റെ മരണം കാരണം അദ്ദേഹം അലാസ്കയിലേക്കു മടങ്ങി. അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും 50 വോട്ട് കിട്ടുമായിരുന്നു. എങ്കിലും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടോടെ ബിൽ പാസാകുമായിരുന്നു.

ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്ന് 1400 ഡോളർ സ്റ്റിമുലസ് ചെക്ക് അർഹരായവർക്ക് നൽകുകയാണ്. 75000 ഡോളർ വരെ വരുമാനം ഉള്ളവർക്ക് അത് കിട്ടും. 80000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഭാഗികമായി തുക കിട്ടും .അതിൽ കൂടുതൽ ഉള്ളവർക്ക് ഒന്നുമില്ല. ഒരുമിച്ച് ടാക്സ് ഫയൽ ചെയ്യുന്ന ദമ്പതികൾക്ക് വരുമാനം 150,000 വരെ മുഴുവൻ തുക കിട്ടും. 160,000 വരെ ഭാഗികമായി തുക കിട്ടും.

തൊഴിലില്ലായ്മാ വേതനം കിട്ടുന്നവർക്ക് ആഴ്ചയിൽ 400-നു പകരം 300 ഡോളരെ ഫെഡറൽ സഹായം കിട്ടു.അത് പോലെ മിനിമം വേതനം 15 ഡോളർ ആക്കാൻ കഴിഞ്ഞതുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments