ന്യൂയോര്‍ക്ക്: ട്രംപ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പൂര്‍ണമായും അദ്ദേഹത്തിന്റെ ഭാര്യ പോലും ഉള്‍ക്കൊള്ളുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പെന്‍സില്‍േവനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മെലാനിയ ട്രംപ് തന്നെ ഇക്കാര്യം വ്യക്തമാക്കി. ട്രംപിന്റെ ചില ട്വിറ്റര്‍ പ്രതികരണങ്ങളോടും അഭിപ്രായ പ്രകടനങ്ങളോടും തനിക്കും യോജിപ്പില്ലെന്ന് പ്രഥമ പറഞ്ഞു. കൊവിഡ് മുക്തമായ ശേഷം ആദ്യമായിട്ടായിരുന്നു മെലാനിയ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പ്രസംഗിച്ചത്. എന്നാല്‍ ട്രംപിന്റെ ഭരണനേട്ടങ്ങളും മറ്റും എടുത്തുപറഞ്ഞായാരുന്നു മെലാനിയ അദ്ദേഹത്തിനായി വോട്ടഭ്യര്‍ഥിച്ചത്.

അതിനിടെ ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഏറെ വൈകുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഫലം വന്നേക്കില്ല. പോസ്റ്റല്‍ വോട്ടുകളുടെ വര്‍ധനയാണ് ഇതിന് കാരണം. നേരത്തെ പ്രായമായവര്‍ക്കും രോഗബാധിതര്‍ക്കും മാത്രമായിരുന്നു പോസ്റ്റല്‍ വോട്ടിന് അഭ്യര്‍ഥന. ഇത്തവണ കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുണ്ട്.

80 മില്ല്യണില്‍ കൂടുതല്‍ പേര്‍ ഈ സൗകര്യം ഉപയോഗിച്ചേക്കും. ഇവരുടെയെല്ലാം പോസ്റ്റല്‍ വോട്ട് എണ്ണി കഴിയുമ്പോള്‍ ഏറെ വൈകുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ പോസ്്റ്റല്‍ വോട്ടുകള്‍ എത്തിയാലും ഈ വോട്ടുകള്‍ എണ്ണുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേക്കുമായി ഏകീകൃത രീതിയല്ല നിലവിലുള്ളതെന്നതും കാര്യങ്ങള്‍ വൈകിക്കും.