ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച് അമേരിക്ക നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇത്തരം പരാമര്‍ശങ്ങളെ ഏത് സന്ദര്‍ഭത്തിലാണ് ഉണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നത് പ്രധാനമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണ്. കാര്‍ഷിക പരിഷ്‌കരണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ യു.എസ് അംഗീകരിച്ചിട്ടുണ്ടെന്നും അനുരാഗ്ശ്രീവാസ്ത ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പാരര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍. ഒരോ രാജ്യത്തിന്റെയും നിയമങ്ങള്‍ക്കനുസൃതമായി അത് പിഹരിക്കപ്പെടുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ ആക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. ഇന്ത്യന്‍ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപിപെടുന്നതിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതായിരുന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ചില യു.എസ് എംപിമാരും രാഷ്ട്രീയ നേതാക്കളും ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രതികരണം. അതേ സമയം പ്രസ്താവനയില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്ന പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസ് ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണ നടപടികളെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് പോപ്പ് താരം റിഹാന അടക്കമുള്ളവര്‍ രംഗത്തെത്തിയതിനെ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.