പി.പി ചെറിയാന്‍

ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏകലോകം സഹൃദയ വേദിയുടെ (ESNT) ആഭിമുഖ്യത്തില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്നു. ജനുവരി ഒന്‍പതാം തീയതി ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് സൂംഇല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്രശസ്ത ടി.വി സിനിമാ താരം ഉല്ലാസ് പന്തളത്തിന്റെ കോമഡി ഷോ, ഗിന്നസ് വേള്‍ഡ് റൊക്കോഡ് ജേതാവായ സുപ്രസിദ്ധ ഇല്ല്യൂഷനിസ്‌റ് ആയ ശ്രീ.വില്‍സണ്‍ ചമ്പക്കുളത്തിന്റെ മായാജാലം, വിവിധ റിയാലിറ്റി ഷോകളില്‍ തന്റെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുള്ള ഗാന വിസ്മയം ദേവിക എന്നിവരുടെ പരിപാടികള്‍ തത്സമയം പ്രക്ഷേപണം നടത്തുന്നതായിരിക്കും. അതോടൊപ്പം ഡാലസിലുള്ള മറ്റു കലാകാരന്മാരുടെ വിവിധ പരിപാടികളും ഉണ്ടായിരിക്കും.
Zoom Meeting Id: 414 797 5850 – Passcode 123456
ചുരുങ്ങിയ കാലയളവില്‍ വൈവിധ്യപൂര്‍ണവും,വിജ്ഞാനപ്രദവുമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു അവതരിപ്പിച്ച ESNT യുടെ 2021 ലെ ആദ്യ പരിപാടിയാണിത്. ഇതിലേക്ക് എല്ലാം സുഹൃത്തുക്കളെയും, കലാസ്‌നേഹികളെയും സംഘാടകര്‍ സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സോമന്‍ സി.കെ (214 609 5694), ഹെന വിനോദ് (781 267 8384), ശ്രീജിത്ത് ബാബു (414 797 5850).