പി.പി ചെറിയാന്‍

ഡാലസ്: ബ്രദറണ്‍ സഭ വിശ്വാസികളുടെ സംഘടനയായ സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18, 19 തിയതികളില്‍ വെര്‍ച്വല്‍ യുത്ത് റിട്രീറ്റ് സംഘടിപ്പിക്കുന്നു. പതിമൂന്ന് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ മീറ്റിംഗില്‍ പങ്കെടുക്കാം.

യുവജനങ്ങള്‍ നേരിടുന്ന മയക്കുമരുന്ന്, ആല്‍ക്കഹോള്‍, പോണോഗ്രഫി തുടങ്ങിയ വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും എങ്ങനെ മോചിതരാകാമെന്നും ഇതിനടിമകളായവരെ എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടു വരാമെന്നും പ്രതിപാദിക്കുന്ന പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ഈ മീറ്റിംഗ് കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് ലൂയിസില്‍ നിന്നുള്ള ഡോ. സ്റ്റീവ് പ്രൈസാണ് മീറ്റിംഗിലെ മുഖ്യപ്രഭാഷകന്‍.
ഡിസംബര്‍ 18ന് ഏഴു മണിക്ക് ആദ്യ സെഷനും തുടര്‍ന്ന് 19ന് രാവിലെ 10 നും വൈകിട്ട് 7 നും ഉള്‍പ്പടെ മൂന്ന് സെഷനുകളായിട്ടാണ് റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 20 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് (സിഎസ്ടി) ജനറല്‍ സെഷന്‍ എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രവേശനം സൗജന്യമാണെന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
[email protected] വഴിയോ
9724008065 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.