ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി ചാക്കോയുടെയും പരേതയായ വെട്ടാപ്പാല കുടുംബാംഗം കുഞ്ഞമ്മ ചാക്കോയുടെയും മകന്‍ കുര്യന്‍ ചാക്കോ (60) ഡാലസില്‍ നിര്യാതനായി. ഭാര്യ മിനു കുര്യന്‍ എറണാകുളം പള്ളുരുത്തി കമ്പിയില്‍ കുടുംബാംഗമാണ്. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഖത്തറില്‍ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിട്ട് അടുത്തയിടെയാണ് കുടുംബസമേതം ഡാളസില്‍ എത്തിയത്. ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ് .

മക്കള്‍: അജയ്, ആഷ്‌ലിന്‍, ആരണ്‍
മരുമകന്‍: ജെറിന്‍ വര്‍ഗീസ് (ഡാലസ്)

സഹോദരങ്ങള്‍: ബെയിസില്‍ ചാക്കോ, ബെന്‍ ചാക്കോ, ജെബോയ് ചാക്കോ, ടെറി വി.ചാക്കോ, ലെസ്‌ലി ചാക്കോ (എല്ലാവരും ന്യൂയോര്‍ക്ക്).
ഭാര്യാ സഹോദരങ്ങള്‍: അനു വര്‍ഗീസ്, സിനു ജോര്‍ജ് (ഇരുവരും ഡാളസ്)
പൊതുദര്‍ശനം: ജനുവരി 7 നു വ്യാഴാഴ്ച വൈകുന്നേരം 6.30 8.30 വരെ റോലറ്റ് ഹാര്‍വെസ്‌ററ് ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ (7200, Rowlett Rd, Rowlett, TX 75089)
സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 8 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹാര്‍വെസ്‌ററ് ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ വച്ച് നടത്തുന്നതും ശുശ്രൂഷകള്‍ക്കു ശേഷം 11 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (500, E Highway 80, Sunnywale, Texas 75182) സംസ്‌കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം
https://youtu.be/KBHkfn6WVkE,https://youtu.be/JtbFOSVKbow
എന്നീ ലിങ്കുകളില്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടൂതല്‍ വിവരങ്ങള്‍ക്ക്
ബെയിസില്‍ ചാക്കോ 845 553 4540
ബെന്‍ ചാക്കോ 516 225 3530
കുര്യാക്കോസ് ജോര്‍ജ് (സാജി) 870 532 3124
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി