ഷിക്കാഗോ: ഷിക്കാഗോമലയാളി അസോസിയേഷന്‍ അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. മാത്യു കോശിയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം അസോസിയേഷന്റെ ഒരു സ്ഥിര അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം അസോസിയേഷന് ഒരു വലിയ നഷ്ടം തന്നെയാണ്.

അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സെക്രട്ടറി ജോഷി വള്ളിക്കളം ട്രഷറര്‍ മനോജ് അച്ചേട്ടു, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം ജോ. ട്രഷറര്‍ ഷാബു മാത്യു സീനിയര്‍ സിറ്റിസണ്‍ വേണ്ടി ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ലീല ജോസഫ്, യൂത്ത് പ്രതിനിധി കാല്‍വിന്‍കവലയ്ക്ക്ല്‍ എന്നിവരും ബോര്‍ഡ് അംഗങ്ങളും അനുശോചനം അറിയിച്ചു.

പൊതുദര്‍ശനം: തിങ്കളാഴ്ച (12/14/2020) ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 5 pm മുതല്‍ 8 pm വരെ. സംസ്‌കാരകര്‍മ്മം: ചൊവ്വാഴ്ച (12/15/2020) സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 10.30 AM നടക്കുന്നതാണ്. (പ്രസ്തുത കര്‍മ്മങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു). ശേഷം മേരി ഹില്‍ സിമിത്തേരിയില്‍ സംസ്‌കരിക്കും.
റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം