THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഡ്രൈവറില്ലാ കാര്‍ മരത്തില്‍ ഇടിച്ചു തീ പിടിച്ച്‌ രണ്ടു യാത്രക്കാര്‍ വെന്തു മരിച്ചു

ഡ്രൈവറില്ലാ കാര്‍ മരത്തില്‍ ഇടിച്ചു തീ പിടിച്ച്‌ രണ്ടു യാത്രക്കാര്‍ വെന്തു മരിച്ചു

  • ഹ്യൂസ്റ്റൺ ​: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന്​ ടെസ്​ല ഉറപ്പുനല്‍കിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചു  തീപിടിച്ച്‌​ യാ​ത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഹൂസ്റ്റണില്‍ കഴിഞ്ഞ ദിവസമാണ്​ ​ ദുരന്തം .അതിവേഗത്തില്‍ കുതിച്ച്‌ പാഞ്ഞ 2019 മോഡല്‍ എസ്​ ഇലക്​ട്രിക്​ കാര്‍ നിയന്ത്രണം നഷ്​ടപ്പെട്ട്​ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു.   യാത്രക്കാര്‍ തിരിച്ചറിയാനാകാത്ത വിധം വെന്തുമരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ കാര്‍ ആരും ഓടിച്ചിരുന്നില്ലെന്നും ഡ്രൈവര്‍ അസിസ്റ്റന്‍സ്​ സംവിധാനം ഉപയോഗിച്ച്‌​ സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. മുന്നിലും പിന്നിലുമായി ഇരുന്ന യാത്രക്കാരാണ് അപകടത്തില്‍ ​ തത്​ക്ഷണം മരിച്ചത്​. അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ വളവു തിരിയാന്‍ ‘മറന്നതാണ്​’ അപകടത്തിന് കാരണമെന്നാണ് അനുമാനം . തിരിഞ്ഞുപോകുന്നതിന്​ പകരം നേരെ മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു.അതെ സമയം ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന്​ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും സ്റ്റിയറിങ്​ തിരിച്ച്‌​ ഒരാള്‍ വേണമെന്നാണ്​ ടെസ്​ല കമ്ബനി വെബ്​സൈറ്റില്‍ പറയുന്നത്​. എന്നാല്‍, ഓണ്‍ലൈനില്‍ കാണുന്ന വിഡിയോകളില്‍ പലതിലും ഡ്രൈവര്‍മാരില്ലാതെയാണ്​ കാറുകള്‍ നിരത്തില്‍ കുതിച്ചുപായുന്നത്​. ഇതുകണ്ട്​ ആവേശം കയറി യാത്ര ചെയ്​തവരാകാം അപകടത്തില്‍ മരിച്ചതെന്നാണ് പൊലീസ്​ നിഗമനം.അടുത്ത കാലത്തായി ടെസ്​ല കാറുകള്‍ വരുത്തിയ 27 അപകടങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന്​ പൊലീസ്​ വെളിപ്പെടുത്തി . ഓ​ട്ടോപൈലറ്റ്​ സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്തുമ്ബോള്‍ ആവശ്യമായ അധിക സുരക്ഷ ഉറപ്പാക്കാത്തത്​ അപകട നിരക്ക്​ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments