വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെം പിന്തുണച്ച് ഭീകര സംഘടനയായ താലിബാന്‍. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ വക്താവ് സാഹിയുള്ള മുജാഹിദ് പറഞ്ഞു. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ചിട്ടുണ്ട്. അമേരിക്കന്‍ ജനയ്ത്ത് മുമ്പില്‍ അദ്ദേഹം മുന്നോട്ട് വച്ച എല്ലാ വ്ഗാദനങ്ങളും അദ്ദേഹം നടപ്പിലാക്കി. ചെറിയ ചില കാര്യങ്ങള്‍ അദ്ദേഹം വിട്ടുപോയേക്കാം. എന്നാല്‍ വലിയ വാഗ്ദാനങ്ങള്‍ അദ്ദേഹം ഭംഗിയായി നിറവേറ്റി. അതുകൊണ്ട് മുന്‍കാലങ്ങളില്‍ വഞ്ചിക്കപ്പെട്ട യുഎസ് ജനത ട്രംപിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും വിശ്വസിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇതോടൊപ്പം അദ്ദേഹം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരു താലിബാന്‍ നേതാവ് സിബിഎസ് ന്യൂസിനോട് വ്യക്തമാക്കി. അതേസമയം, ട്രംപിന് കൊവിഡ് ബാധിച്ചത് ആശങ്കപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന് കൊവിഡ് പോസിറ്റീവാണെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ആശങ്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടെന്നും മറ്റൊരു താലിബാന്‍ നേതാവ് പ്രതികരിച്ചു.