THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America നടക്കാനോ, ഇരിക്കാനോ സാധിക്കാത്ത അവസ്ഥ, വേദന മൂലം ഉറക്കം പോലുമുണ്ടായില്ല; രോഗാവസ്ഥയെക്കുറിച്ച് മന്യ

നടക്കാനോ, ഇരിക്കാനോ സാധിക്കാത്ത അവസ്ഥ, വേദന മൂലം ഉറക്കം പോലുമുണ്ടായില്ല; രോഗാവസ്ഥയെക്കുറിച്ച് മന്യ

ന്യൂ യോർക്ക് :ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു മന്യ. ജോക്കറിലൂടെ ലോഹിതദാസായിരുന്നു മന്യയെ മലയാളത്തില്‍ പരിചയപ്പെടുത്തിയത്. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും മന്യ വേഷമിട്ടു. ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് നേരിട്ട അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മന്യ. നടുവിനുണ്ടായ പരിക്ക് മൂലം നടക്കാനാകാത്ത അവസ്ഥയായിരുന്നുവെന്നും മന്യയുടെ കുറിപ്പില്‍ പറയുന്നു.സിനിമയില്‍ നിന്നും ഇടവേളയെടുത്ത മന്യ അമേരിക്കയിലാണ് ഭര്‍ത്താവിനോടും മകളോടുമൊപ്പം ഇപ്പോള്‍ താമസിക്കുന്നത്. അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി നോക്കുന്ന മന്യ ഇപ്പോള്‍ തനിക്ക് ജീവിതത്തില്‍ നേരിട്ട അനുഭവം ഇൻസ്റാഗ്രാമിയിലൂടെ പങ്കുവെക്കുകയാണ് .

മാന്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് !!!

ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റ്. മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെര്‍നിയേറ്റഡ് ഡിസ്‌ക് ആയി. അതെന്‍റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. എമര്‍ജെന്‍സി റൂമിലേക്ക് പോകേണ്ടി വന്നു. ഇന്ന് നട്ടെല്ലില്‍ സ്റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോര്‍-ആഫ്റ്റര്‍ ചിത്രമെടുത്തത് ഞാന്‍ വല്ലാതെ നെര്‍വസ് ആയിരുന്നത് കൊണ്ടാണ്. കോവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഞാന്‍ പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്‍റില്‍ ജീവിക്കണമെന്ന്.

നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടി വരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്‍റെ ജിവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.

manya_naidu UNEXPECTED TWISTS IN LIFE!

Three weeks back, I got injured, and I was diagnosed with herniated disc that was pinching on the sciatic nerve root that almost paralyzed my left leg.
I was in excruciating pain as my left leg was not functioning at all & I had to go to the emergency room.
Today, I got steroid injections in my spine. I took this picture BEFORE & AFTER – I was so nervous. I was alone as visitors are not allowed due to Covid. I kept my fingers crossed, took in the pain, and the thumbs up is in hope that I get better soon!
From 3 weeks, I can’t sit, walk, stand or sleep due to pain. But I am doing my best to heal & get back on track.
We NEVER know what happens this very next moment. 
That’s why – 
LIVE in the moment. 
SPEND TIME with the people you love.
LIFE IS SHORT & UNPREDICTABLE.
I thought I will never be able to dance again, but the neurosurgeon told me that slowly I can get back my strength.
Praying I never have to go through spine surgery 🙏🏼
This has been my life in the past three weeks.
However, I am VERY GRATEFUL to God to be healing slowly.
I am VERY GRATEFUL to God for LIFE ❤️🙏🏼
A BIG THANKS TO MY FAMILY, FRIENDS, & MY FANS WHO KNEW ABOUT THIS & PRAYED FOR ME!
Always remember – Life is not easy & things like this happen.
But, keep fighting back. 
NEVER EVER GIVE UP!
#nevergiveup 
#manya #grateful #injury #herniateddisc #recovery#unexpected #sciaticnerve #life #twists #unexpected

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments