THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, July 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America നല്ലൊരു നാളെയെ സ്വാഗതം ചെയ്യാന്‍, അമേരിക്കയുടെ നന്മയെ നിലനിര്‍ത്താന്‍ നമുക്കും അണിചേരാം

നല്ലൊരു നാളെയെ സ്വാഗതം ചെയ്യാന്‍, അമേരിക്കയുടെ നന്മയെ നിലനിര്‍ത്താന്‍ നമുക്കും അണിചേരാം

ഡോ. മാത്യു ജോയിസ്
(ലാസ് വേഗാസ്)

ങ്ങനെ ലോകം ആകാക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തത്ക്കാലം പരിസമാപ്തി കുറിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റ് ആരാണ് എന്നത് എനിക്ക് വ്യക്തിപരമായി നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല, എന്ന് പറഞ്ഞാല്‍. ശരിക്കും അത് തെറ്റ് തന്നെയാണ്. ആരു പ്രസിഡന്റ് ആയാലും, ഞാന്‍ ജോലി ചെയ്താലേ ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്താനാവുകയുള്ളു, എന്ന പൊതു മനോഗതം എനിക്കും നിങ്ങള്‍ക്കും ആശ്വാസകരം തന്നെ.

അന്ധമായി ഓരോ പാര്‍ട്ടിയെയും തുണയ്ക്കുന്നതിനേക്കാള്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയോടുള്ള വിരോധം മാത്രമാണ്, ഇന്‍ഡ്യാക്കാരന് മുന്‍ പന്തിയില്‍ നില്‍ക്കുന്നതെന്നാണ് പരമ സത്യം. ട്രമ്പ് ആയിരുന്നാലും ബൈഡന്‍ ആയിരുന്നാലും, അവരെപ്പറ്റിയുള്ള കഥകള്‍ തികച്ചും ലജ്ജാവഹമായിരിക്കാം. അവരുടെ കുടുംബങ്ങളില്‍ നടമാടുന്ന നാറ്റക്കഥകള്‍, അമേരിക്കക്കാരന് വലിയ വിഷയമൊന്നുമല്ല. പക്ഷേ ഇന്നലെയോ മിനിഞ്ഞാന്നോ, ഇവിടെ വന്നുപറ്റിയ ഇന്‍ഡ്യാക്കാരനും, പ്രത്യേകിച്ചും എന്നെപ്പോലെയുള്ള ചില മലയാളികള്‍, അമേരിക്കന്‍ കുടിയേറ്റ നയങ്ങളെയും വംശീയത്തെപ്പറ്റിയും കുറ്റം പറയുന്നതു കേള്‍ക്കുമ്പോള്‍, നമ്മുടെ പൊള്ളത്തരങ്ങള്‍ അടുത്ത നാല് വര്‍ഷത്തേക്ക് നമ്മള്‍ തന്നെ വിഴുങ്ങുന്നതും നമ്മുടെ സ്ഥിരം സ്വഭാവ സംഹിതയില്‍ ഒളിഞ്ഞിരിക്കുന്നതായും തോന്നുന്നെങ്കില്‍, അത് തികച്ചും യാദൃശ്ചികമല്ല.

ഒരു ബിസിനസ് കാരന്‍ ബോബി വര്‍ഗ്ഗീസ് പറഞ്ഞത് ഇങ്ങനെ…

”ക്ഷമിക്കണം ബൈഡന്‍. പോലീസിനെ കബളിപ്പിക്കാനും ഉപേക്ഷിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനും നമ്മുടെ ഭരണഘടന ഉപേക്ഷിക്കാനും കമല ആഗ്രഹിക്കുന്നു. നിങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ ഞങ്ങളുടെ പതാകയില്‍ മൂത്രമൊഴിക്കുക, ഞങ്ങളുടെ പതാക കത്തിക്കുക, ദേശീയഗാനത്തെ അവഹേളിക്കുക എന്നിവയായിരുന്നു. ഇന്ത്യക്കാരായ ഞങ്ങള്‍ നിയമപാലകരാണ്, നിയമപരമായ ഒരു സമൂഹത്തില്‍ കഠിനാധ്വാനം ചെയ്യാനാണ് ഈ രാജ്യത്ത് വന്നത്. നിങ്ങളുടെ ആയിരക്കണക്കിന് അനുയായികള്‍ കലാപം നടത്തുകയും ഞങ്ങളുടെ ബിസിനസുകള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍, ഇന്ത്യന്‍ അമേരിക്കക്കാരായ ഞങ്ങള്‍ക്ക് ഞങ്ങളുടെ നിരവധി ബിസിനസുകള്‍ നഷ്ടപ്പെട്ടു. ആ തെണ്ടികള്‍ക്കെതിരെ ഒരു വാക്ക് പറയാന്‍ നിങ്ങളോ കമലയോ വായ തുറന്നില്ല…”

നേരെ മറിച്ചു ഡേവിഡ് തോമസ് പറയുന്നു…”അനിശ്ചിതരായ വോട്ടര്‍മാര്‍ പറയുന്നത് ട്രമ്പ് തീരെ അനിയന്ത്രിതന്‍ ആണെന്നാണ്. കോവിഡ് 19 പാന്‍ഡെമിക് കൈകാര്യം ചെയ്യാന്‍ ട്രമ്പിന് ചെയ്യാന്‍ ട്രമ്പിന് യാതൊരു പദ്ധതിയും കയ്യില്‍ ഇല്ല. ഇതുവരെ നിര്‍ണ്ണയിക്കാത്ത വോട്ടര്‍മാര്‍ക്ക് ബിഡന്‍ അവരെ സുരക്ഷിതരാക്കുന്നു…”

നാം കണ്ട പ്രസിഡന്‍ഷ്യല്‍ മുഖാമുഖ ഡിബേറ്റുകള്‍ തികച്ചും നിരാശാജനകമായിരുന്നുവെന്നു പറയാതിരിക്കാന്‍ വയ്യ. കിട്ടിയ അവസരങ്ങളില്‍ തന്റെ ഏതെങ്കിലും ഭരണ മികവുകള്‍ കൊട്ടിഘോഷിക്കുന്നതിനു പകരം, അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്ന തന്ത്രം ശരിയല്ലെന്ന്, ഉപദേശിക്കാന്‍ ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല.

ഉദാഹരണമാറയി, ട്രമ്പിന് തന്റെ നാല് നേട്ടങ്ങള്‍ വിവരിക്കാനും , ഇനി എന്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ഉറപ്പിച്ചു പറയാമായിരുന്നു .ഇറാന്‍ ഇടപാടില്‍ നിന്നും അമേരിക്കാ എന്തിനു പിന്മാറി, മിഡില്‍ ഈസ്റ്റില്‍ എന്തിനു സമാധാനത്തിനു ശ്രമിച്ചു, ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്നും അത് അംഗീകരിച്ചുകൊണ്ടുതന്നെ അമേരിക്കന്‍ എംബസ്സി അങ്ങോട്ട് മാറ്റിയതും, തീവ്രവാദികളെ വളര്‍ത്തി പരിപാലിക്കുന്ന പാകിസ്ഥാനിലോട്ടുള്ള അമേരിക്കന്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കിയതും, ചൈനയുടെ ലോകമേധാവിത്വത്തിനു മൂക്കുകയര്‍ ഇട്ടതും, ടാക്‌സ് കട്ടിലൂടെ സാധാരണക്കാര്‍ക്ക് അധികം വരുമാനം കിട്ടിയതും, കോവിടിന്റെ മൂര്ധന്യാവസ്ഥയിലും കുറഞ്ഞ തൊഴിലില്ലായ്മയും ഉയര്‍ന്ന സ്‌റ്റോക്ക് മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ സാധിക്കുന്നതുമൊക്കെ പ്രസിഡന്റ് ട്രമ്പിന് ഓര്‍പ്പിക്കാമായിരുന്നു.

പലപ്പോഴും ഭരണത്തില്‍ ഇരിക്കുന്നവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടേണമെങ്കില്‍, തന്റെ ഭരണത്തിലെ നേട്ടങ്ങളെപ്പറ്റി വോട്ടറന്മാരില്‍ മതിപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. (അതിന് പിണറായി വിജയന്റെ ജഞഛ ചെയ്യുന്നത് അമേരിയ്ക്കയില്‍ മത്സരിക്കുന്നവര്‍ക്കും കോപ്പി ചെയ്തു പരീക്ഷിക്കാവുന്നതാണ്)

ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ ഡിബേറ്റുകളില്‍ ബൈഡന്‍ പ്രസിഡന്റിന്റെ പേരു പോലും പറയാതെ ‘ഹീ ഹീ ‘ എന്ന് മാത്രം ആവര്‍ത്തിച്ചപ്പോള്‍, ട്രമ്പ് മാന്യനെ പോലെ ജോ ബൈഡന്‍ എന്ന് മാത്രം അഭിസംബോധന ചെയ്തത് മറക്കാനാവുന്നില്ല.

ഇപ്പോള്‍, ഞാന്‍ രാജ്യത്തെക്കുറിച്ച് ആശങ്കാകുലനാകുമോ…? തീര്‍ച്ചയായും. പ്രസിഡന്റ് എന്ന നിലയിലുള്ള വലിയ ഉത്തരവാദിത്തത്തില്‍ ജോ ബിഡന്‍ ശാരീരികമായും മാനസികമായും ആയിരിക്കില്ലെന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ബിഡന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ തീവ്ര ഇടതുപക്ഷം ശ്രമിക്കുമെന്നും അമേരിക്കയെ ‘റീമേക്ക്’ ചെയ്യണമെന്ന ആവശ്യങ്ങളുടെ ഒരു ലിസ്റ്റുമായി വരുമെന്നും അമേരിക്കയെ ദിശയിലേക്ക് നയിക്കുമെന്നും ഞാന്‍ കരുതുന്നില്ല.

വ്യക്തിപരമായ തലത്തില്‍, ഒരു ബിഡന്‍ ടേം പോലും എന്റെ കുടുംബത്തിന് പതിനായിരക്കണക്കിന് ചിലവ് വരുമെന്ന് എനിക്കറിയാം, ഒരുപക്ഷേ നൂറുകണക്കിന്, ആയിരക്കണക്കിന് ഡോളര്‍ അധിക നികുതികള്‍ കൊടുക്കേണ്ടി വന്നാലും, എനിക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. പ്രസവാനന്തരം പോലും കൊല്ലപ്പെട്ടു ലക്ഷക്കണക്കിന് പിഞ്ചുകഞ്ഞുങ്ങളുടെ നിശബ്ദവിലാപങ്ങള്‍ അമേരിക്കയില്‍ ഉടനീളം ഒരു ശാപമായി അലതല്ലിയേക്കാം. ആന്റിഫാ, ബിഎല്‍എം തുടങ്ങിയ ഇടതു ചിന്താഗതിക്കാര്‍ നാട്ടില്‍ അരാജകത്വം അഴിച്ചുവിട്ടേക്കാം. പാരീസ് ഉടമ്പടി തിരികെ വന്നേക്കാം, ഇറാനും കൊറിയയും വീണ്ടും ഭീഷണിയുമായി. അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയേക്കാം. ചൈനയെ ലോകത്തിന്റെ ഏറ്റവും വന്‍ശക്തിയായി അമേരിക്ക തന്നെ വാഴ്ത്തിപ്പാടാന്‍ നമ്മള്‍ കളമൊരുക്കുകയും ചെയ്യും.

സമ്മിശ്ര വികാരങ്ങള്‍. മറ്റൊരു വശത്ത്, ട്രംപ് തോറ്റാല്‍ അത് എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുകയില്ല. ആദര്‍ശ പ്രസിഡന്റിനെ കുറിച്ചുള്ള ആരുടെയും കാഴ്ചപ്പാടിന് അടുത്തല്ലായിരിക്കാം അദ്ദേഹം, ക്രെഡിറ്റ് നേടിയതിനേക്കാള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ചില ദുര്‍ബലമായ നിലപാടുകള്‍ ആരോപണ വിധേയമാണ്, മാത്രമല്ല ഈ രാജ്യത്ത് നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കുന്നതിന് വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളൂവെന്ന കുറ്റപ്പെടുത്തലുകള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍. അദ്ദേഹം ഒരു ക്യാപ്പിറ്റലിസ്റ്റ് ബിസിനസ്സുകാരന്‍ മാത്രമാണ്, ചൈനയെപ്പോലെ ആഗോള മേയ്‌ക്കോയ്മക്കു രാഷ്ട്രീയം കൂട്ടിക്കലര്‍ത്തുന്ന സോഷ്യലിസ്റ്റ് അനുഭാവിയല്ലെന്ന് വ്യക്തം.

എന്തെങ്കിലുമുണ്ടെങ്കില്‍, ട്രമ്പ് വിഭജനം പ്രോത്സാഹിപ്പിക്കുന്നു..? എന്ന് കുറേപ്പേര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ട്രംപിനെ പുച്ഛിക്കുന്ന ആളുകളും ഈ നാലുവര്‍ഷത്തെ റോളര്‍കോസ്റ്റര്‍ സവാരിയില്‍ നിന്ന്, യാതൊരു യുദ്ധഭീഷണിയുമില്ലാതെ അമേരിക്കയെ സംരക്ഷിച്ച ട്രമ്പിനെ മറന്ന്, ഒത്തുചേര്‍ന്ന് അവര്‍ക്ക് മറ്റൊരാളെ വേണമെന്ന് തീരുമാനിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടുകയില്ല. ട്രമ്പ് പല കാര്യങ്ങളിലും ശക്തനാണെന്നും ഉറക്കെ സംസാരിക്കുന്നുവെന്നും മണ്ടത്തരങ്ങള്‍ പറയുന്നുവെന്നും എനിക്കറിയാം.

എന്നാല്‍ ആത്യന്തികമായി, 2008 ല്‍ ഒബാമ വിജയിച്ചതു പോലെ, ബൈഡന്‍ തന്റെ പരമാവധി ചെയ്യുന്നുവെന്നും രാജ്യം വിജയിക്കുമെന്നും വാഗ്ദാനങ്ങള്‍ നിരവധി കേള്‍ക്കുന്നുണ്ട്, ഈ സാഹചര്യത്തില്‍, പ്രത്യേകിച്ചും, രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ ശാന്തമാക്കുന്നത് എങ്ങനെയെന്ന് കാണാന്‍ വ്യഗ്രതയുണ്ട്. കോവിഡിന്റെ വാക്‌സിന്‍ വരുന്നതിനു മുമ്പേ, ഈ പകര്‍ച്ചവ്യാധിയെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് കാണാനും കൊതിയായി.

തുടക്കത്തില്‍ ചിന്തിച്ചതുപോലെ, ആരു തോറ്റാലും എന്നെപ്പോലെയുള്ളവര്‍ക്കു ഒരു ദോഷവും സംഭവിക്കാനില്ല (ചെയ്ത വോട്ട് ഒഴികെ). പതിവുപോലെ സ്വന്തം കാര്യവും വീട്ടു കാര്യവും ഗൗനിച്ചു മുന്നോട്ടു പോകാം അത്രതന്നെ; അത് എങ്കിലും എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ചെറിയ സംഗതിയാണല്ലോ..! ഇതൊരു മുന്‍കൂര്‍ ജാമ്യമായി തോന്നേണ്ട സുഹൃത്തേ, നാളത്തെ പ്രസിഡന്റ് എന്റെയും അമേരിക്കയുടെയും പ്രസിഡണ്ടാണ്. ഇന്ഡ്യാക്കാര്‍ മുഴുവനും ഒരാള്‍ക്ക് വോട്ടു ചെയ്താലും, അയാള്‍ പ്രസഡന്റ് ആകാനൊന്നും സാധ്യതയില്ലെന്നും നമുക്കറിയാം.

നല്ലൊരു നാളെയെ സ്വാഗതം ചെയ്യാന്‍, അമേരിക്കയുടെ നന്മയെ നിലനിര്‍ത്താന്‍, നമുക്ക് ചെയ്യാവുന്ന ഒരേ അവകാശം, നമ്മുടെ വോട്ട് ഉത്തരവാദിത്വപൂര്‍വ്വം വിനിയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments