ഹൂസ്റ്റണ്‍: മികവുറ്റ പ്രവര്‍ത്തനവര്‍ഷം സമ്മാനിച്ച് ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (ഐനാഗ്).നഴ്‌സിങ് രംഗത്ത് അമേരിക്കയില്‍ ലഭിയ്ക്കാവുന്ന ഏറ്റവും പ്രശസ്തമായ അവാര്‍ഡുകള്‍ നേടിക്കൊണ്ടാണ് ‘ഐനാഗ്’ ചരിത്ര നേട്ടം കൈവരിച്ചത്.

1994 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (IANAGH) 501c 3 സ്റ്റാറ്റസുള്ള നോണ്‍ പ്രോഫിറ്റ് സംഘടനയാണ്. ഇന്ത്യന്‍ നഴ്‌സുമാരെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും ഹ്യൂസ്റ്റണ്‍ പ്രദേശത്ത് ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 500-ലധികം അംഗങ്ങളുണ്ട്.

ഈ വര്‍ഷം നിരവധി പുരസ്കാരങ്ങളാണ് ‘ഐനാഗി’നെ തേടിയെത്തിയത്. ദേശീയതലത്തില്‍ ഇന്ത്യന്‍ നഴ്‌സുമാരെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസസ് ഓഫ് അമേരിക്ക (നൈന) യുടെ ഈ വര്‍ഷത്തെ ചാപ്റ്റര്‍ എക്‌സലന്‍സ് അവാര്‍ഡാണ് ഏറ്റവും പ്രധാനം. മികവുറ്റതും ചിട്ടയായ പ്രവര്‍ത്തനവുമാണ് എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കാന്‍ ഇടയായതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അസ്സോസിയേഷന്‍ അംഗം ഗിരിജ ബാബുവിന് നൈനയുടെ ക്ലിനിക്കല്‍ പ്രാക്ടീസ് ഞച നഴ്‌സിംഗ് എക്‌സലന്‍സ് അവാര്‍ഡും ഡോ. റീനു വര്‍ഗീസിന് നൈനയുടെ എപിഎന്‍ എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചു.
കമ്മ്യൂണിറ്റി പ്രോഗ്രാമുകളുടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും പ്രാദേശിക, ദേശീയ, ആഗോള തലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള സംഘടന കമ്മ്യൂണിറ്റിക്ക് സഹായം ആവശ്യമുള്ളപ്പോള്‍ എപ്പോഴും സഹായ ഹസ്തവുമായി കുമ്യൂണിറ്റിയുടെ കൂടെ നില്‍ക്കുന്നു. ഈ പാന്‍ഡെമിക് കാലത്ത് ഐനാഗിന്റെ അംഗങ്ങള്‍ ആയിരക്കണക്കിന് മാസ്കുകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം വിഎ ഹോസ്പിറ്റലിലേക്കും പാര്‍ക്ക് മാനര്‍ നഴ്‌സിംഗ് ഹോമിലേക്കും ആയിരക്കണക്കിന് ച95 മാസ്കുകള്‍ സംഘടന വിതരണം ചെയ്തു. ഹ്യൂസ്റ്റണ്‍ ഫുഡ് ബാങ്ക്, ഇന്തോ അമേരിക്കന്‍ ചാരിറ്റി ഫൌണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് സ്റ്റാഫോര്‍ഡ്, ഹ്യൂസ്റ്റണ്‍, റിച്ച്മണ്ട് പ്രദേശങ്ങളിലെ പല കുടുംബങ്ങള്‍ക്കും ധാരാളം ഭക്ഷണ, പലവ്യഞ്ജന പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനും സംഭാവന ചെയ്യുന്നതിനും സംഘടനയ്ക്കു കഴിഞ്ഞു.
കോവിഡ് -19 പ്രതിസന്ധി അതിരൂക്ഷമായിരുന്ന സമയത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ന്യൂയോര്‍ക്ക്, ന്യൂജഴ്സി ചാപ്റ്ററുകള്‍ക്ക് സാമ്പത്തിക സംഭാവന നല്‍കി സഹായിച്ചു. ചാപ്റ്റര്‍ അംഗങ്ങള്‍ കോവിഡ് -19 സംബന്ധിച്ച് നിരവധി വിദ്യാഭ്യാസ പരിപാടികള്‍ നടത്തി. 15 വര്‍ഷമായി സ്റ്റാര്‍ ഓഫ് ഹോപ്പ് ഷെല്‍ട്ടറില്‍ ക്രിസ്മസ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് പുതപ്പുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവയും നല്‍കി വരുന്നു.
എല്ലാ വര്‍ഷവും IANAGH അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഹാര്‍ട്ട് വാക്ക്, ഗോ റെഡ് ഡേയില്‍ പങ്കെടുക്കുകയും അഒഅ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ധനസമാഹരണം നടത്തി സംഭാവന ചെയ്തു വരുന്നു. ഹൂസ്റ്റണിലെ വിവിധ പബ്ലിക് സ്കൂളുകളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് എതിരെ വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കി ലഹരി വിരുദ്ധ പഠന ക്ലാസുകള്‍ എടുത്തു. കൂടാതെ ബോണ്‍ മാരോ / ബ്ലഡ് / ഓര്‍ഗന്‍ സ്വാബ് ഡ്രൈവ് വഴി കമ്മ്യൂണിറ്റി അവബോധം എത്തിക്കുന്നതിന് ഗള്‍ഫ് കോസ്റ്റ് റീജിയണല്‍ ബ്ലഡ് സെന്ററുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണുമായി (മാഗ്) ചേര്‍ന്ന് വാര്‍ഷിക ഫ്‌ളൂ വാക്‌സിന്‍ പ്രോഗ്രാം ആരോഗ്യമേളയില്‍ IANAGH അംഗങ്ങള്‍ സന്നദ്ധസേവനം നടത്തി.
അന്തരിച്ച പോലീസ് ഡെപ്യൂട്ടി സന്ദീപ് ധാലിവാളിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കി ആദരാഞ്ജലി അര്‍പ്പിച്ചു. 2020 ജനുവരിയില്‍ പരേതയായ ചന്ദ്രിക നായരുടെ കുടുംബത്തിന് ശവസംസ്കാരച്ചെലവുകള്‍ക്കായി ധനസമാഹരണം നടത്തി സംഭാവന നല്‍കി.
കഅചഅഏഒ ന്റെ ദൗത്യം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഉദാഹരണത്തിന്, ഹെയ്തിയില്‍ ഒരു ക്ലിനിക്ക് ആരംഭിക്കുന്നതിന് “”ഹെയ്തി മിഷന്” സംഘടന 25,000 ഡോളര്‍ സംഭാവന നല്‍കി. നിരവധി അംഗങ്ങള്‍ അവിടെ പോകാന്‍ സന്നദ്ധരായി, ഹെയ്തിയിലെ ജനങ്ങള്‍ക്ക് അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സ്കൂള്‍ സാമഗ്രികള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണം എന്നിവ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്തു.അമേരിക്കയിലെയും ഇന്ത്യയിലെയും 5 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 500 ഡോളര്‍ വീതം വാര്‍ഷിക സ്‌കോളര്‍ഷിപ്പ് കഅചഅഏഒ നല്‍കി വരുന്നു.
2018 ല്‍ കേരളത്തിലെ ജനങ്ങള്‍ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിച്ചപ്പോള്‍ കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ 10 ദിവസത്തെ മെഡിക്കല്‍ മിഷന്‍ സേവനങ്ങള്‍ക്കായി “ലെറ്റ് തേം സ്‌മൈല്‍” എന്ന സംഘടനയോടൊപ്പം ‘ഐനാഗ്’ നേതൃത്വം നല്‍കിയെന്നും 4 വര്‍ഷക്കാലം സംഘടനയ്ക്ക് സുധീര നേതൃത്വം നല്‍കിയ പ്രസിഡണ്ട് അക്കാമ്മ കല്ലേല്‍ പറഞ്ഞു. മറ്റു ഭാരവാഹികളായ ഡോ. അനുമോള്‍ തോമസ് (വൈസ് പ്രസിഡണ്ട്) ബ്രിജിറ്റ് മാത്യു (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) വെര്‍ജീനിയ അല്‍ഫോന്‍സ് (സെക്രട്ടറി) ക്ലാരമ്മ മാത്യൂസ്, എല്‍സി ജോസ് (ട്രഷറര്‍മാര്‍) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഐനാഗിന്റെ വിജയം എന്ന് പുതിയ വര്‍ഷത്തില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി തുടരുന്ന അക്കാമ്മ പറഞ്ഞു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി