ന്യൂയോർക്ക്: ന്യു യോർക്ക്-ന്യു ജേഴ്‌സി പെൻസിൽവേനിയ മേഖലകളിൽ കനത്ത സ്നോ;ജനജീവിതം സ്തംഭിച്ചു. അർദ്ധരാതിയോടെ തുടങ്ങിയ സ്നോ ശക്തമായി രാവിലെയും തുടരുന്നു. നാളെ വരെ അത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ കാറ്റും ഉണ്ടാകും.റോഡുകൾ എല്ലാം തന്നെ നിശ്ചലമാണ്. ഗതാഗതം നന്നേ കുറവ്. അപകട സാധ്യത കൂടുതലായതിനാൽ യാത്ര കഴിവതും ഒഴിവാക്കണമെന്ന് അധികതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


തിങ്കളാഴ്ച രാവിലെ തന്നെ 6 ഇഞ്ചു കനത്തിൽ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നും നാഷനൽ വെതർ സര്‍വീസ് അറിയിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെ നേരിടുന്നതിന് ന്യൂയോർക്ക് സിറ്റിയിൽ സ്റ്റേറ്റ് ഓഫ് എമർജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതി വിഛേദിക്കപ്പെടാനായുള്ള സാധ്യതയുമുണ്ട്. പത്തു മുതൽ 18 ഇഞ്ചു വരെ സ്നോ ഉണ്ടാകുെമന്നാണ് കാലാവസ്ഥ നിരീക്ഷക സംഘം അറിയിച്ചിരിക്കുന്നത്.

ന്യു ജേഴ്സിയിലും ഗവർണർ എമർജൻസി പ്രഖ്യാപിച്ചു.

ന്യൂയോർക്ക് സിറ്റിയിലെ മുഴുവൻ വിദ്യാലയങ്ങളും കോവിഡ് വാക്സിൻ സെന്ററുകളും അടച്ചു. തിങ്കളാഴ്ച കോവിഡ് വാക്സീന് ലഭിച്ചിരിക്കുന്ന അറിയിപ്പുകൾ റദ്ദാക്കി പുതിയ ഇമെയിലുകൾ അയച്ചു തുടങ്ങിയിട്ടുണ്ടെന്നും വാരാന്ത്യം വീണ്ടും കോവിഡ് വാക്സീൻ ലഭിച്ചു തുടങ്ങുമെന്നും ഗവർണറുടെ സെക്രട്ടറി മെലിസ ഡിറോസ് പ്രസ്താവനയിൽ പറയുന്നു.
Read More